ഖുലാസ ഓതിപ്പഠിക്കാം

കോടമ്പുഴ ബാവ ഉസ്താദിന്റെ ഖുലാസ മുഴുവൻ (ദർസീ രൂപത്തിൽ) ഓതിപ്പഠിക്കുവാൻ സുവർണ്ണാവസരം. ഏത് പ്രായക്കാര്‍ക്കും പങ്കെടുക്കാം

ഇസ്‌ലാമിക കര്‍മ്മശാസ്ത്രം

ഇസ്‌ലാം മതത്തിലെ ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍മ്മപരമായ കാര്യങ്ങളില്‍ മതവിധികള്‍ വ്യക്തമാക്കുന്ന വിജ്ഞാന ശാഖക്കാണ് സാങ്കേതികമായി ഫിഖ്ഹ് അഥവാ ഇസ്‌ലാമിക കര്‍മ്മശാസ്ത്രം എന്ന് പറയുന്നത്. ഫിഖ്ഹിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍, സുന്നത്ത്, ഇജ്-മാഅ്, ഖിയാസ്: എന്നിവയാകുന്നു. 

പ്രധാനമായും നാലു മേഖലകള്‍ ഫിഖ്ഹിനു കീഴില്‍ വരുന്നു. ഇബാദത്ത് (ആരാധനകള്‍): നിസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയവ ഈ ഇനത്തില്‍ പെടുന്നു. മുആമലാത്ത് (ഇടപാടുകള്‍): കച്ചവടം, അനന്തരവകാശ നിയമങ്ങള്‍ പോലോത്തവ. മുനാകഹാത്ത് (വൈവാഹികം): വിവാഹം, വിവാഹമോചനം തുടങ്ങിയവ. ജിനായാത്ത് (പ്രതിക്രിയകള്‍): പ്രതികാര നടപടികള്‍, കോടതി വിധികള്‍ തുടങ്ങിയവ.

എന്തു കൊണ്ട് ഖുലാസ ദര്‍സ്?

ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട ഇസ്‌ലാമിക കര്‍മ്മശാസ്ത്ര നിയമങ്ങളില്‍ സിംഹഭാഗവും പലകാരണങ്ങളാലും നമുക്ക് പഠിച്ചെടുക്കാന്‍ കഴിയാത്തതിനാല്‍ നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാനും നമുക്ക് സാധിക്കാതെ വന്നിട്ടുണ്ടാകാം. ഓര്‍മ്മയില്ലാത്ത ബാല്യകാലത്തിലെയും അശ്രദ്ധയോടെ കൊഴിഞ്ഞുപോയ കഴിഞ്ഞകാല ജീവതത്തിലെയും നഷ്ടങ്ങളോര്‍ത്ത് ദു:ഖിക്കുന്നതെന്തിനാണ്? ഇപ്പോഴും നമുക്ക് മുമ്പില്‍ പഠന സൗകര്യങ്ങളേറെയുള്ളപ്പോള്‍ അവ ഉപയോഗപ്പെടുത്തി അറിവു നേടുകയാണ് നാം ചെയ്യേണ്ടത്. ഇസ്‌ലാമിക നിയമങ്ങള്‍ പഠിക്കാത്ത കുടുംബിനികള്‍ വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ അത്രമേല്‍ അഴിഞ്ഞാട്ടങ്ങളും വര്‍ദ്ധിച്ചു വരുന്നതായി നമുക്ക് കാണാന്‍ സാധിക്കും. ആയതിനാല്‍ അറിവ് നേടിയെടുക്കാത്തതിനാല്‍ അനുഷ്ഠാന കര്‍മ്മങ്ങളില്‍ പാകപ്പിഴവുകള്‍ ധാരാളം സംഭവിക്കുന്നു. അതിനാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാതെ പോകുന്നു. ഇത് അത്യന്തം ഖേദകരമല്ലേ?

പരിഹാരം

ആധുനിക സംവിധാനങ്ങള്‍ വർദ്ധിച്ച ഈ കാലഘട്ടത്തിലും പഠനാവസരങ്ങള്‍ ധാരാളമുണ്ടായിട്ടും അവ ഉപയോഗപ്പെടുത്തി അറിവു നേടി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാതെ പോകരുത്. അതിനുള്ള അവസരമാണ് നിങ്ങള്‍ക്കു മുമ്പില്‍ തുറക്കപ്പെടുന്നത്. രണ്ടു വര്‍ഷം കൊണ്ട് കര്‍മ്മശാസ്ത്ര പാഠങ്ങള്‍ അടിസ്ഥാന രൂപത്തില്‍ നമുക്ക് പഠിക്കാന്‍ സാധിക്കുന്നു. ഖുലാസ രചിച്ച മഹാനായ കോടമ്പുഴ ബാവ ഉസ്താദിന്‍റെ ശിഷ്യരില്‍ ഏറ്റവും പ്രഗത്ഭ വ്യക്തി നൗഫല്‍ ശാമിൽ ഇര്‍ഫാനി കോടമ്പുഴയാണ് ക്ലാസിനു നേതൃത്വം നല്‍കുന്നത്. മുന്‍കൂട്ടി ഫീസ് നല്‍കി റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് കോഴ്സില്‍ പഠിതാവാകാന്‍ സാധിക്കുക.

ഈ കാലത്ത് പൊതുവെ ചിലരൊക്കെ തനിക്കാവശ്യമുള്ള ഭാഗങ്ങള്‍ പഠിക്കുകയും മറ്റുള്ള വിഷങ്ങള്‍ എന്‍റെ ജീവിതത്തില്‍ ബാധകമല്ലല്ലോ എന്ന് കരുതി അവഗണിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. ഇതുമൂലം പല ഇസ്‌ലാമിക നിയമ സംഹിതകളും അറിയാതെ പോകുന്നു. ഒരു കുടുംബിനി ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിന്‍റെ അടിസ്ഥാന നിയമങ്ങള്‍ ആധികാരിക സ്രോതസ്സിൽ നിന്ന് തന്നെ സാധ്യമാക്കിയെടുക്കുന്നു എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ ഹൈലേറ്റ്. 

🗣 ഏത് പ്രായക്കാര്‍ക്കും പങ്കെടുക്കാം

🗣 ഒരു യോഗ്യതയും നിബന്ധനയില്ല(പഠിക്കാന്‍ നല്ല താല്പര്യം വേണം)

🗣പ്രൈവറ്റ് യൂടൂബ് വീഡിയോ ക്ലാസ്സ് ആയിരിക്കും.

🗣 ഇല്ല. ക്‌ളാസ് ലഭിച്ചു 14 ദിവസത്തിനകം.

🗣 ആഴ്ചയിൽ ഒരു മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള ഒരു ക്ലാസ് അങ്ങിനെ മാസത്തിൽ 4 ക്ലാസുകൾ.

🗣 തീര്‍ച്ചയായും അവകള്‍ക്കായി പ്രത്യേക വാട്സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ട് അതിലൂടെ സംശയ നിവാരണം സാധിക്കും. അതിനും പുറമെ ഗൂഗിൾ മീറ്റ് ഉണ്ടാകും.

🗣 മാസത്തിൽ നാല് ക്ലാസിനു 100 രൂപ അങ്ങിനെ മൂന്ന് മാസത്തേക്ക് ഒന്നിച്ച് 300 രൂപ അടച്ച് ജോയിൻ ചെയാം.

Reviews

അൽഹംദുലില്ലാഹ്..ഖുലാസ എന്ന പoനശാലയിലേക്ക് എന്നെ എത്തിച്ചതിന്…

മുൻബാച്ചിൽ പഠിച്ച കൂട്ടുകാരിയാണ് എന്നെ ഇതിലേക്ക് ചേർത്തിയത്..

ചേരുമ്പോൾ ഉള്ളിലൊരു പേടിയുണ്ടായിരുന്നു. എന്നെ കൊണ്ട് പറ്റുമോ ഈ അറബിയൊക്കെ പഠിക്കാൻ എന്ന്…

അൽഹംദുലില്ലാഹ് 4 batch കഴിഞ്ഞു. ഓരോ ക്ലാസ് കഴിയുമ്പോഴും കിട്ടുന്ന അറിവ് പഠിക്കാനുള്ള ആവേശം കൂട്ടുന്നു. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അഡ്മിൻമാർ വഴി ഉസ്താദിനോട് ചോദിക്കാം…

അല്ലെങ്കിൽ എന്തെങ്കിലും ഒരു സംശയം ഉണ്ടെങ്കിൽ 4 പേർ 4 അഭിപ്രായം പറയും..

ഇപ്പോൾ അതൊന്നും വേണ്ട …

ഞങ്ങൾക്ക് അറിവിൻ വെളിച്ചം പകരാൻ ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ഉസ്താദ് മാർക്കും, അഡ്മിൻമാർക്കും അള്ളാഹു

ഇരുലോകത്തും അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ..

Raseena . kD553.. batch 13

trafficThis will be my last email.

If dominating your top search terms matters to you, now is the time to act.

We:

Guarantee traffic in writing

Track everything in your analytics

Allow keyword swaps at no charge

Go live within 24 hours

If you want in, send:

– Your website

– Your keyword list

I’ll prioritize your review and send the numbers immediately.

Otherwise, I’ll close your file.

Gabrielle Simmons

അല്ലാഹു വിൻ്റെ മഹത്തായ തൗഫീഖ് കൊണ്ട് ഖുലാസ ദർസിൽ ചേരാൻ കഴിഞ്ഞു. الحمد لله. ഓരോ ക്ലാസും ഉസ്താദ് അറബി അർത്ഥം വെച്ച് എടുത്തു തരുന്നത് കൊ

ണ്ട് ചെറിയ രീതിയി ലെങ്കിലും അറബിയിൽ അർത്ഥം വെക്കാൻ സാധിക്കുന്നു.

ഓരോ ക്ലാസ് കഴിയുമ്പോഴും അതിൽ നിന്ന് നമുക്ക് ജീവിതത്തിൽ പകർത്താൻ സാധിക്കുന്നത് ചെയ്യാൻ സാധിക്കുന്നു പ്രത്യേകിച്ച് വുളൂഇൻ്റെ സുന്നത്തുകൾ പറയുന്ന ഭാഗമൊക്കെ വളരെ ആവേശത്തോടെ യാണ് കേൾക്കുന്നത്. ഉദാഹരണത്തിന് മിസ് വാക്ക് ചെയ്യുമ്പോൾ ബ്രഷ് പിടിക്കേണ്ട സുന്നത്തായ രൂപം ഒക്കെ പഠിക്കുമ്പോഴാണ് ആദ്യമായി അറിയുന്നത്. ഇപ്പോൾ എപ്പോഴും അങ്ങനെ പിടിക്കും. മക്കളോടും പറഞ്ഞ് കൊടുക്കും ‘ചില കാര്യങ്ങളൊക്കെ അറിയുന്നതാണെങ്കിലും സുന്നത്താണെന്ന നിയ്യത്തോടെ ഭക്തിയോടെ വുളുക്ക് ചെയ്യാം. ഇതെല്ലാം പഠിക്കുന്നതിൻ്റെ ഒരു നേട്ടമാണല്ലോ. ഫിഖ്ഹ് ആവുമ്പോൾ അതിൽ കൂടുതൽ നമ്മുടെ കർമങ്ങളുമായി ബന്ധപ്പെട്ടതാണല്ലോ.

ഞാൻ പഠനം തുടങ്ങിയിട്ട് അധികം ആയിട്ടില്ല തുടങ്ങിയിട്ടുള്ളൂ ‘3 മാസം ആയത്. ഇനിയും എല്ലാ ക്ലാസുകളും കേൾക്കാനും നോട്ട്സ് എഴുതാനും പഠിച്ചത് ജീവിതത്തിൽ പകർത്താനും മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കാനുമുള്ള തൗഫീഖ് ഉണ്ടാവട്ടെ ആമീൻ.

Batch12 kd459

ഖുലാസ ദർസ് പഠന കോഴ്സിൽ റബ്ബിന്റെ അനുഗ്രഹത്താൽ എത്താൻ കഴിഞ്ഞു അൽഹംദുലില്ലാഹ്. മദ്രസാ കാലത്ത് നമ്മൾ പഠിച്ചിരുന്ന കാര്യങ്ങൾ ആണെങ്കിലും അന്ന് വേണ്ട രൂപത്തിൽ അതിന്റെ ഗൗരവം മനസ്സിലാക്കി ആയിരുന്നില്ല പഠിച്ചിരുന്നത്. അൽഹംദുലില്ലാഹ് ഇപ്പോൾ ഈ പഠനം കൂടുതൽ മസ്അല കൾ അതിന്റെ ഗൗരവത്തോടെ തന്നെ പഠിക്കാൻ കഴിയുന്നുണ്ട്. എളുപ്പം മനസ്സിലാക്കാൻ പറ്റുന്ന രൂപത്തിൽ അതും ഒരു ദർസീ രൂപത്തിൽ തന്നെ വളരെ കൃത്യമായും വ്യക്തമായും ഉസ്താദ് ക്ലാസ്സ് എടുത്ത് തരുന്നത്. കിതാബിലെ അറബി വായിച്ചു കൊണ്ട് തന്നെ ക്ലാസ്സ്‌ എടുത്ത് തരുന്നത് കൊണ്ട് അറബി മനസ്സിലാക്കാനും കഴിയുന്നുണ്ട്.

Fathima shaima hadiya KD469 batch 12

അസ്സലാമു അലൈകും

ഒരു ഇത്ത വഴി ആണ് ഖുലാസ ദർസിൽ ചേരാൻ ഭാഗ്യം ലഭിച്ചത്. അൽഹംദുലില്ലാഹ് നല്ല അറിവ് നേടാൻ കയിഞ്ഞ് കുറച്ചു കേട്ടപ്പോൾ തന്നെ. 12 മത്തെ ബാച്ചിൽ ആണ്. 8 ദർസിലും വളരെ ലളിതമായ ക്ലാസ്സ്‌ ആണ്. ഏത് ആളുകൾക്കും മനസ്സിൽ ആവുന്ന രൂപത്തിൽ ആണ് ഉസ്താദ് ദർസ് നടത്തുന്നത്. അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ഇത് വഴി പ്രവർത്തിച്ച എല്ലാവർക്കും ദുനിയാവിലും ahirathilum പ്രതിഫലം കിട്ടട്ടെ. Adminsmar പ്രത്യേഗം സപ്പോർട്ട് ആണ്. എന്തും തുറന്നു ചോദിക്കാൻ ഉള്ള അവസരം കൂടി ഇതിൽ നിന്ന് കിട്ടുന്നുണ്ട്.

Fathima farsana. V. 12 mathe bach.kd 454

അൽഹംദുലില്ലാഹ്

ഒരുപാട് കാലമായുള്ള ആഗ്രഹം ആണ്.. കിതാബ് ഓതിപ്പടിക്കണമെന്ന്..ഒരിക്കൽ തുടങ്ങി വെച്ചതുമാണ്. പിന്നെ മുമ്പോട്ട്ഒ പോയില്ല. ഒരു സുഹൃത്ത് വഴിയാണ് ഖുലാസ്വാ ദർസിനെ പറ്റി അറിയാൻ കഴിഞ്ഞത്.. അറിഞ്ഞ ഉടൻ ചേർന്നു. ഓരോ ദർസ് കഴിയുമ്പോളും മനസ്സിന് വല്ലാത്തൊരു അനുഭൂതിയാണ്. പുതിയത് പഠിക്കാനുള്ള ആവേശം ആണ്. അത്ര ലളിതമായാണ് ഉസ്താദ് ക്ലാസ്സ്‌ എടുക്കുന്നത്. അഡ്‌മിൻസിനെ പറ്റി പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.. വളരെ സപ്പോർട്ട് ആണ് എല്ലാവരും

THASLEEMA SALIM KD499

അസ്സലാമുഅലൈക്കും,

അൽഹംദുലില്ലാഹ് ,ഖുലാസ ദർസിൽ ചേരാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.

ഓരോ ക്ലാസുകൾ കേൾക്കുമ്പോഴും അടുത്തതിനെ കുറിച്ച് അറിയാൻ ആവേശം വരുന്നു. കൂടുതൽ പഠിക്കാനും പഠിച്ചത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ഓരോ വീഡിയോ കാണുമ്പോൾ വിചാരിക്കും ഒരുപാട് കേൾക്കാൻ ഉണ്ടല്ലോ,സമയം ഉണ്ടാകുമോ, മനസ്സിലാകുമോ എന്നൊക്കെ ചിന്തിച്ചു. പക്ഷെ ഫുൾ കേട്ട് കഴിഞ്ഞാലേ മനസ്സിലാകൂ.. വളരെ കുറച്ച് മാത്രം ഭാഗങ്ങൾ ആണ് നമുക്ക് പഠിപ്പിച്ചു തരുന്നത് എന്ന്. കുറേ തവണ ഓരോ വിഷയവുംഉസ്താദ്ആ വർത്തിച്ചു പറഞ്ഞു തരുന്നുണ്ട്. ഓരോ ഉദാഹരണം പറഞ്ഞിട്ടും നല്ല രീതിയിൽ മനസ്സിലാക്കി തരുന്ന ക്ലാസ്സ്‌ ആണ്. 3പ്രാവശ്യമെങ്കിലും കേൾക്കാൻ സമയം കണ്ടെത്തണം. പല ആവശ്യങ്ങൾക്കും മൊബൈൽ ഉപയോഗിക്കുന്ന നമ്മൾ കുറച്ചു നേരത്തേക്ക് ഇത്തരം അറിവുകൾ, മസ് അലകൾ പഠിച്ചിരിക്കുക എന്നത് വലിയ ഭാഗ്യമാണ്. ഇനിയും ഒരുപാട് അറിവുകൾ പഠിക്കാനും മനസ്സിലാക്കാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനും നമ്മെ കൊണ്ട് സാധിക്കട്ടെ. ആമീൻ. 🤲🏻

.

Batch 12

Khadeejath Naseeba. Kd449

ما شاء اللّه….الحمد للّه…اللّهمّ صلّ علی سيّدنا محمّد وعلی آله وصحبه و سلّم..

ഏറെ ബഹുമാനം നിറഞ്ഞ ഖലമുൽ ഇസ്ലാം ബാവ ഉസ്താദിന്റെ ഖുലാസ കിതാബ്, ഉസ്താദിന്റെ തന്നെ ശിഷ്യനായിട്ടുള്ള ബഹുമാനപ്പെട്ട ശാമിൽ ഇർഫാനി ഉസ്താദിന്റെ നേതൃത്വത്തിൽ പഠിക്കാൻ അവസരം ലഭിച്ചതിൽ കാരുണ്യവാനായاللّه വിനെ സ്തുതിക്കുന്നു..الحمدللّه.

പഠിതാക്കൾക്ക് ഗ്രാഹ്യമായ രീതിയിൽ വളരെ കൃത്യതയോടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന ഉസ്താദ് തിരക്കുകൾക്കിടയിലും സംശയ നിവാരണ ത്തിന് സമയം കണ്ടത്തുകയും, പഠിച്ചത് പ്രാവർത്തികമാക്കാൻതക്ക രീതിയിൽ ഉപദേശ നിർദേശങ്ങൾ നൽകുകയും, മക്കൾക്കും കുടുംബത്തിനും പകർന്നു നൽകാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്തു തരുന്നു.. ഇങ്ങനെ ഒരാശയം മുന്നോട്ട് വെച്ച ഇതിന്റെ cordinator ആയിട്ടുള്ള ബഹുമാനപ്പെട്ട സലാഹുദ്ധീൻ ഇർഫാനി ഉസ്താദ് വളരെ സിസ്റ്റമാറ്റിക് ആയിട്ട് ഈ കോഴ്സ് നെ കോർഡിനേറ്റ് ചെയ്ത് മുന്നോട്ട് കൊണ്ട് പോകുന്നത്…ഏറെ സന്തോഷം നൽകുന്ന ഒരു കാര്യം എന്താന്നു വെച്ചാൽ നമ്മുടെ പിറകെ നടന്ന് ഓരോ ക്ലാസ്സിന്റെയും നോട്സും വായനയുമൊക്കെ സമയാ സമയത്തു തന്നെ നമ്മളെ കൊണ്ട് ഗ്രൂപ്പുകളിലേക്ക് അയപ്പിച്ചു, പഠനത്തിൽ പിന്നോട്ട് പോകാൻ സമ്മതിക്കാതെ നമ്മുടെ കൂടെ നിൽക്കുന്ന പ്രിയപ്പെട്ട അഡ്മിൻസ്… അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചു കൊണ്ട് മാത്രം അവരേറ്റെടുത്ത ദൗത്യം വളരെ ഭംഗിയായി തന്നെ നിർവഹിക്കുന്നു… എല്ലാവർക്കും പകരം നൽകാൻ ദുആ മാത്രം🤲..

KD 24 Faseela

السلام عليكم ورحمة الله وبركاته

الحمدلله

ഏതൊരു മുസ്ലിമും ജീവിതത്തിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കർമശാസ്ത്ര നിയമങ്ങളാണ് സാധാരണക്കാരായ നമുക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രൂപത്തിൽ ബഹുമാനപ്പെട്ട കോടമ്പുഴ ഉസ്താദ് ഈ കിതാബിലൂടെ പറഞ്ഞു തരുന്നത്. ഈ ഖുലാസ പഠനത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യവും അനുഗ്രഹമുമായി ഞാൻ കരുതുന്നു. വൈകിപ്പോയി എന്ന സങ്കടമുണ്ട്.

എന്നാലും വളരെ തുച്ഛമായ ഒരു ഫീസിൽ വളരെ ചിട്ടയായ രൂപത്തിൽ കൊണ്ടുപോകുന്ന ദർസ് രീതി എടുത്ത് പറയേണ്ടതു തന്നെ. ഓരോ ദർസും പഠിച്ചെടുക്കാൻ ആവശ്യമായ സമയം ലഭിക്കുന്നു എന്നതും മനസ്സിലാകാത്ത ഭാഗമുണ്ടെങ്കിൽ അത് അനായാസം clear ചെയ്തു തരാൻ കൃത്യമായ whatsapp ഗ്രൂപ്പും google meet കളും ഏതു പ്രായക്കാർക്കും എളുപ്പത്തിൽ കാര്യങ്ങൾ പഠിച്ചെടുക്കാൻ വളരെ സഹായകരമാണ് . ഇത്രയും നല്ല ഒരവസരം മുന്നിൽ വന്നത് ഉപയോഗപ്പെടുത്താൻ എല്ലാവരും മുന്നോട്ട് വരണം. റബ്ബിൻ്റെ മുമ്പിൽ ഒരു ഒഴിവുകഴിവും നമുക്ക് നാളെ പറയാൻ കഴിയില്ല

ഇത്ര വലിയ അറിവുകൾ നമ്മളിലേക്ക് എത്തിച്ചു തന്ന ബഹുമാനപ്പെട്ട ഉസ്താദ് അവർകൾക്കും ഈ ഒരു സംരംഭത്തിൽ പ്രവർത്തിക്കുന്ന ഓരോ ആൾക്കാർക്കും എല്ലാ പഠിതാക്കൾക്കും നാളെ മീസാനിൽ ഘനം തൂങ്ങുന്ന ഒരു അമലായി റബ്ബ് സ്വീകരിക്കട്ടെ ആമീൻ

Asifa smayil

*الحمد لله الحمد لله الحمد لله… ثم الحمد لله…*

അള്ളാഹുവിന്റെ മഹാ അനുഗ്രഹത്താലും എൻറുമ്മയുടെ ദുഃആകൊണ്ടും ആയിരിക്കാം ഇതിലേക്ക് വരാനും പഠിക്കാനും ഉള്ള അവസരം ഉണ്ടായത്. അതിന് ആദ്യമായി അല്ലാഹുവിനെ സ്തുതിക്കുന്നു.അൽഹംദുലില്ലാഹ്. ദർസ് പഠിക്കാൻ തുടങ്ങിയപ്പോൾ അല്പമെങ്കിലും അറബി ഒക്കെ മനസിലാക്കി പഠിക്കാൻ കഴിയുന്നുണ്ട് .അറബി ഇബാറത്ത് അറിയാത്ത ഒരു വിഷമം ഉണ്ടായിരുന്നു.

ഇപ്പോൾ നല്ല പ്രതീക്ഷയുണ്ട്…. ഉസ്താദിൻറെ ഓരോ ക്ലാസുകളും നല്ലവണ്ണം മനസ്സിലാവുകയും ചെയ്യുന്നുണ്ട് .

പിന്നെ ഈ ഗ്രൂപ്പിലേക്ക് വന്നതിനുശേഷം ഏറ്റവും വലിയ ഒരു സന്തോഷം എന്താണെന്ന് ചോദിച്ചാൽ ആദ്യമൊക്കെ ഒഴിവു സമയങ്ങളിൽ എനിക്ക് നല്ല പേടിയുണ്ടായിരുന്നു ഒഴിവുസമയം കിട്ടുമ്പോൾ നമ്മൾ അല്ലെങ്കിൽ വിശ്രമിക്കും ഇനി അതല്ല എങ്കിൽ ഫോണുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തിലായിരിക്കും അതിനൊക്കെ അല്ലാഹുവിനോട് കണക്ക് പറയേണ്ടി വരില്ലേ എന്ന ടെൻഷൻ ഉണ്ടായിരുന്നു എപ്പൊഴും.നമ്മൾ മറ്റ് സൽകർമ്മങ്ങൾ ചെയ്യുകയാണെങ്കിൽ അതിനും ഒരു പരിധി സമയം മാത്രമല്ലേ ചെയ്യുകയുള്ളൂ. അല്ലാത്ത സമയത്തെ കുറിച്ചും പേടിയുണ്ടായിരുന്നു . അൽഹംദുലില്ലാഹ് ഇപ്പോൾ ആ ഒരു പേടി മാറി കിട്ടി ഒഴിവ് കിട്ടുമ്പോൾ ക്ലാസ് കേൾക്കലും ഒക്കെ ആയിട്ട് വെറുതെ സമയം പോകാറില്ല. പൂർത്തീകരിക്കാനും പഠിക്കാനും പഠിച്ചതനുസരിച്ച് പ്രവർത്തിക്കാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇതുവരെ പഠിപ്പിച്ച ഇപ്പോൾ പഠിപ്പിക്കുന്ന എല്ലാ ഉസ്താദുമാർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

Sabitha AT Batch 12 KD 457

Khulasa Dars-ിൽ ചേരാൻ സാധിച്ചതിൽ ഞാൻ വളരെ സന്തോഷവതിയാണ്. നമ്മുടെ നിത്യജീവിതത്തിൽ അറിയേണ്ട നിരവധി അറിവുകൾ ഈ പഠനത്തിലൂടെ എനിക്ക് ലഭിച്ചു. ഇനി കൂടി കൂടുതൽ അറിവുകൾ പഠിക്കാനും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനും ഞാൻ ആഗ്രഹിക്കുന്നു.

ഉസ്താദിന്റെയും അഡ്മിൻമാരുടെയും സജീവമായ പരിശ്രമങ്ങളിലൂടെ എന്റെ എല്ലാ സംശയങ്ങൾക്കും വളരെ വ്യക്തമായ മറുപടി ലഭിച്ചു. അതിലൂടെ അറബി ഭാഷ മനസ്സിലാക്കാനും എനിക്ക് സാധിച്ചു.

Khulasa Dars എന്നത് എന്നെ ആത്മീയമായ അറിവോടെ മുന്നോട്ട് നയിക്കുന്ന ഒരു നല്ല പഠനവേദിയായി ഞാൻ കാണുന്നു

Mubashira KD 482 ,Batch 12

അൽഹംദുലില്ലാഹ്. വളരെ വളരെ നല്ല ക്ലാസ്സ്‌. സമയ ബദ്ധിദമായ ക്ലാസ്സ്‌ ആയതിനാൽ കൂടുതൽ ഇമ്പോർട്ടന്റ് കൊടുത്തു പഠിക്കാൻ തോന്നു ന്നു ണ്ട്. നല്ല അവതരണം ഒപ്പം ക്ലാസുകൾ കേൾപ്പിക്കാനും എഴുതിവിടാനും അവസരം ഉള്ളതുകൊണ്ട് പഠിക്കുന്ന കാര്യങ്ങൾ എളുപ്പമാകുന്നു. അണിയറ ശില്പികൾക്കു റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ.

Zainaba kd 473

അസ്സലാമുഅലൈക്കും

. ഞാൻ ഖുലാസ ദർസ് 12 batch സ്റ്റുഡന്റ് ആണ്. ഒരുപാട് online ദർസ് കോഴ്സുകൾ ദിവസവും കാണാറുണ്ട്. But എല്ലാം കൊണ്ടും പഠിക്കാനുള്ള time, നോട്സ്,class time ഒക്കെ oru prblm ആയി തോന്നിയത് കാരണം continue ചെയ്യാൻ പറ്റില്ലേ എന്നാ ടെൻഷനിൽ ജോയിൻ ചെയ്തില്ല. എന്നാൽ ഈ പ്രശ്നങ്ങളൊക്കെ പരിഹരിച്ച് സമാധാനപരമായി പഠിക്കാനും മനസ്സിലാക്കാനും ഇനി nots എഴുതാനും ഒക്കെ ഉള്ള time ഖുലാസ ദർസിൽ ലഭിക്കുന്നുണ്ട് 🥰.എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും അപ്പോൾ തന്നെ ഡിസ്‌കസ് ചെയ്ത് clear ചെയ്യാൻ പ്രത്തേകം ഗ്രൂപ്പും മെന്റേർസും ഉണ്ട് 🥰.അവരുടെ സേവനം എടുത്ത് പറയേണ്ടത് തന്നെയാണ്. സ്‌നേഹത്തോടെ ഉള്ള പെരുമാറ്റവും നോട്സ് എഴുതുന്നതിനു ഓരോ മെന്റെഴ്‌സും അവരുടെ സ്റുഡന്റ്സിനെ മോട്ടിവേറ്റ് ചെയ്യുന്നതും ഇതിൽ കൂടുതൽ ശക്തിയോടെ മുന്നോട്ട് പോവാനുള്ള പ്രചോതനമാണ് 🥰.നൗഫൽ ഉസ്താദിന്റെ ക്ലാസ് ആര്ക്കും എത്രയും പെട്ടൊന്ന് മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ളതാണ്. എന്ത് കൊണ്ടും ഏത് പ്രായക്കാർക്കും ഖുലാസ ദർസിന്റെ ഭാഗമായി പഠിക്കാം.ഇസ്ലാമികകർമ്മശാസ്ത്രവും മതനിയമങ്ങളുംപഠിക്കാൻ നല്ലൊരു വഴിയാണ്ഖുലാസദർസ്. നാഫിആയ ഇൽമ് പഠിക്കാനും അത് ജീവിതത്തിൽ പകർത്താനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ…🤲🥹

Kd496

ما شاء الله

عابدة تسنيم

Best course

Zauj irfani

Add Your Comment. We Would Appreciate it...

Blog

ഇസ്‌ലാമിലെ ശുദ്ധീകരണം ലേഖനം – 1

കയ്യിൽ ഒരു മൈലാഞ്ചി ട്യൂബും പിടിച്ചുവരുന്ന അടുത്ത വീട്ടിലെ ആയിഷയുടേതാണ് ചോദ്യം. ചോദ്യം കേട്ട എന്റെ ഉള്ളിലെ പഠിതാവ് ഉണർന്നു. ഞാൻ ചോദിച്ചു. ‘അപ്പോൾ നിന്റെ വുളൂ...

ഖുലാസ സമ്മാനിച്ച നേട്ടങ്ങൾ

മദ്രസയിലെ ഏഴാം ക്ലാസ് പഠനത്തിനുശേഷം എനിക്ക് ദീൻ പഠിക്കാൻ ഒരു അവസരം ഉണ്ടായത് സ്കൂളിൽ പ്ലസ് ടു പഠനത്തിനുശേഷം അറബിക് കോളേജിൽ അഫ്‌ളലുൽ ഉലമ പഠിക്കാൻ ചേർന്നപ്പോഴാണ്...

ഈജിപ്തിൽ നിന്നും ഹാഫിളത്ത് സാജിത എഴുതുന്നു…

“من يرد الله به خيرا يفقهه في الدين”ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവനെ ദീനിൽ ഫഖീഹാക്കും(ഫിഖ്ഹ് പഠിച്ചവനാക്കും). “أفضل العبادة الفقه وأفضل الدين...

ഇനി നമുക്ക് ഒരു രണ്ടു വര്‍ഷം പുറകോട്ടു പോകാം🥰

ഇന്ന് 2025 മാർച്ച് 23 ഞായറാഴ്ച; കോടമ്പുഴ ബാവ ഉസ്താദ്‌ രചിച്ച ഖുലാസതുൽ ഫിഖ്ഹിൽ ഇസ്‌ലാമി എന്ന ഗ്രന്ഥം സിം മീഡിയ ഒരുക്കിയ കോഴ്സിലൂടെ രണ്ട് വര്‍ഷം...

ഇതായിരുന്നു അവളെ അസ്വസ്ഥമാക്കിയിരുന്നത്

“ഫാത്തിമ എന്തേ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നു? പരീക്ഷയൊക്കെ കഴിഞ്ഞില്ലേ.. ” മ്ലാനവദനയായി എവിടേക്കെന്നില്ലാതെ നോക്കിയിരിക്കുന്ന തന്റെ പത്താം ക്ലാസുകാരിയായ കുഞ്ഞനിയത്തിയോട് ആയിഷ ചോദിച്ചു...

ഇസ്‌ലാമിലെ ശുദ്ധീകരണം ലേഖനം – 3

വൃത്തിക്ക് അതീവ പ്രാധാന്യം നൽകിയ മതമാണ് ഇസ്‌ലാം. ഇസ്‌ലാമിക കർമ്മശാസ്ത്രം തന്നെ ആരംഭിക്കുന്നത് ശുദ്ധീകരണത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടാണ്. ദീനിലെ നിർബന്ധമായ എല്ലാ അനുഷ്ഠാനങ്ങളുടെയും അടിസ്ഥാന ലക്ഷ്യം...

കോടമ്പുഴ ബാവ മുസ്ലിയാർ; പൂർവ്വീക പണ്ഡിതരെ അനുസ്മരിപ്പിക്കുന്ന പണ്ഡിതൻ (Kodampuzha bava musliyar)

കിടയറ്റ പണ്ഡിത-ശിരോമണി, ഉജ്ജ്വല എഴുത്തുകാരൻ, തികഞ്ഞ  വാഗ്മി, ഉയർന്ന  ചിന്തകൻ, മികച്ച സംഘാടകൻ എന്നീ വിശേഷണങ്ങളുടെ സങ്കലനമാണ് കോടമ്പുഴ ബാവ ഉസ്താദ് .എന്നാൽ ഒരു മഹാ ഗ്രന്ഥകർത്താവ്...
Scroll to Top