ഒരുപാട് നാളുകൾക്ക് ശേഷമാണ് അമ്മായിയുടെ വീട്ടിലേക്ക് പോകുന്നത്. മുൻപൊക്കെ എപ്പോഴും പോകാറുണ്ടായിരുന്നു. എന്നാൽ ഇന്ന് മക്കളുടെ പഠനവും വീട്ടുജോലികളും കഴിഞ്ഞ് ഒന്നിനും സമയം തികയാറില്ല. ബന്ധുക്കളുടെ വീട്ടിൽ പോകണമെങ്കിൽ ഞായറാഴ്ച വരെ കാത്തിരിക്കണം. സന്ദർശിക്കേണ്ടവരുടെ നീണ്ട ലിസ്റ്റിൽ നിന്നും ഓരോരുത്തരെയായി തിരഞ്ഞെടുത്ത് പോയി വരുമ്പോഴേക്കും പലരുടെയും വീട്ടിൽ പോയിട്ട് കാലങ്ങളായിട്ടുണ്ടാവും.
ഇന്നാണ് അമ്മായിയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചത്. വരുമെന്ന കാര്യം നേരത്തെ വിളിച്ചു പറഞ്ഞതുകൊണ്ട് ഉച്ചഭക്ഷണം തയ്യാറാക്കി അമ്മായി കാത്തിരിക്കുകയായിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായിരുന്നു. ഭക്ഷണശേഷം കുട്ടികൾ പറമ്പിലേക്ക് കളിക്കാൻ പോയി. പുരുഷന്മാർ ഉമ്മറത്ത് സംസാരത്തിലാണ്. അടുക്കളയിലെ തിരക്ക് കഴിഞ്ഞപ്പോൾ അമ്മായി എന്നെ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. പറയാൻ ഒരുപാട് വിശേഷങ്ങൾ അമ്മായിക്ക് ഉണ്ടായിരുന്നു. അതിനിടയിൽ ഞാൻ പറയുന്നതൊന്നും അവർ കേൾക്കുന്നുണ്ടായിരുന്നില്ല. പെട്ടെന്ന് അലമാര തുറന്ന് ഒരു ബാഗ് പുറത്തെടുത്ത് എന്റെ നേരെ നീട്ടി.
“ഇത് ഞാൻ ഷാഹിനക്ക് വേണ്ടി സ്വരൂക്കൂട്ടിവെച്ചതാണ് മോളെ…”
“അമ്മായി.. അതിന് അവളിപ്പോൾ എട്ടാം ക്ലാസിലല്ലേ ആയിട്ടുള്ളൂ? കല്യാണം ആലോചിച്ചു തുടങ്ങിയോ?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
“പെൺകുട്ടിയല്ലേ മോളെ.. അവൾ പെട്ടെന്ന് വലുതാകും. ആ സമയത്ത് സ്വർണം വാങ്ങുക എന്നത് വലിയ പ്രയാസമായിരിക്കും. സ്വർണത്തിന് എന്ത് വിലയാണിപ്പോൾ! വർഷങ്ങൾ കഴിയുന്തോറും അത് കൂടുകയല്ലാതെ കുറയില്ലല്ലോ. ഞങ്ങളും വയസ്സായി വരികയല്ലേ.. മാമന് പണ്ടത്തെപ്പോലെ പണിയൊന്നുമില്ല. അതുകൊണ്ട് വർഷങ്ങളായി കുറി കൂടിയും മാമനോട് ചോദിച്ചു വാങ്ങിയും സ്വരൂക്കൂട്ടിയതാണിത്.”
അമ്മായി ബാഗ് തുറന്നു. പറഞ്ഞതുപോലെ അതിൽ നിറയെ സ്വർണാഭരണങ്ങളായിരുന്നു.
“മാ ശാ അല്ലാഹ്.. ഇത് എത്ര പവൻ വരും?”
“ഏകദേശം 25 പവൻ ഉണ്ടാകും. ഇത് ഷാഹിനക്ക് വേണ്ടി എടുത്തു വെച്ചതാണ്. ലോക്കറിലാണ് വെക്കാറുള്ളത്, നീ വരുന്നതുകൊണ്ട് നിന്നെ കാണിക്കാൻ വേണ്ടി എടുത്തതാണ്.”

“അപ്പോൾ ഇതിന് കൃത്യമായി സകാത്ത് നൽകാറുണ്ടാകും. അല്ലേ?” എന്റെ ചോദ്യം കേട്ട് അമ്മായി ഒന്ന് അമ്പരന്നു.
“എന്തിനാണ് മോളെ സകാത്ത് നൽകുന്നത്? ഇതൊക്കെ ആഭരണങ്ങൾ അല്ലേ?”
“അമ്മായി.. ആഭരണങ്ങൾ ആണെങ്കിലും നമ്മുടെ കൈവശം ഒരു വർഷത്തോളം നീക്കിയിരിപ്പായിട്ട്, ധരിക്കാൻ ഉപയോഗിക്കാതെ 85 ഗ്രാം സ്വർണ്ണമുണ്ടെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകണം.”
“ആണോ? പക്ഷേ ഞാൻ കേട്ടത് അങ്ങനെയല്ലല്ലോ…” അമ്മായി സംശയത്തോടെ പറഞ്ഞു.
“അമ്മായിയോട് സകാത്തിനെ കുറിച്ച് ആരാണ് പറഞ്ഞു തന്നത്?”
“ഞാൻ യൂട്യൂബിൽ ഒരു ഉസ്താദിന്റെ പ്രസംഗം കണ്ടതാണ് മോളെ. പണ്ട് മദ്രസയിൽ പഠിച്ചതൊക്കെ മറന്നുപോയി. ഇപ്പോഴാണെങ്കിൽ സംശയങ്ങൾ വരുമ്പോൾ യൂട്യൂബ് നോക്കാറാണ് പതിവ്.”
“മോൾ ഇതിനെക്കുറിച്ചൊക്കെ എവിടെ നിന്നാണ് പഠിച്ചത്?” അമ്മായി ആകാംക്ഷയോടെ ചോദിച്ചു.
“ഞാൻ ഇപ്പോൾ ഒരു ഓൺലൈൻ കോഴ്സ് വഴി ഈ കാര്യങ്ങളെക്കുറിച്ചൊക്കെ കൃത്യമായി പഠിക്കുന്നുണ്ട്. സകാത്ത് മാത്രമല്ല, ശുദ്ധീകരണം, നിസ്കാരം, നോമ്പ് തുടങ്ങി നിത്യജീവിതത്തിൽ നാം അറിഞ്ഞിരിക്കേണ്ട ഒട്ടനവധി മസ്അലകൾ അതിലുണ്ട്.”
“ഓൺലൈൻ കോഴ്സോ? അത് എത്രത്തോളം വിശ്വസിക്കാം?” അമ്മായിക്ക് വീണ്ടും സംശയം.
“അതാണ് ഈ കോഴ്സിന്റെ പ്രത്യേകത. കോടമ്പുഴ ബാവ ഉസ്താദിന്റെ ‘ഖുലാസ’ എന്ന കിതാബിനെ ആധാരമാക്കി, ഉസ്താദിന്റെ തന്നെ പ്രമുഖ ശിഷ്യനായ നൗഫൽ ഇർഫാനി ഉസ്താദാണ് ക്ലാസുകൾ എടുക്കുന്നത്. ഓരോ പാഠഭാഗവും നമുക്ക് പ്രൈവറ്റ് വീഡിയോകളായി ലഭിക്കും. സംശയങ്ങൾ ഉണ്ടെങ്കിൽ ഗൂഗിൾ മീറ്റ് വഴി ഉസ്താദിനോട് നേരിട്ട് ചോദിക്കാം. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി അഡ്മിന്മാരുടെ സഹായവും എപ്പോഴുമുണ്ട്.”
“എന്റെ മോളെ.. ഈ പ്രായത്തിൽ എനിക്ക് ഇതൊക്കെ പഠിക്കാൻ കഴിയുമോ?” അമ്മായിയുടെ സ്വരത്തിൽ സങ്കടമുണ്ടായിരുന്നു.
“അമ്മായി വിഷമിക്കേണ്ട, സ്കൂൾ വിദ്യാർത്ഥിനികൾ മുതൽ എഴുപതു വയസ്സുള്ളവർ വരെ ഈ കോഴ്സിൽ പഠിക്കുന്നുണ്ട്. അത്ര ലളിതമാണ് ക്ലാസുകൾ.”
“അൽഹംദുലില്ലാഹ്.. എങ്കിൽ എനിക്കും ഇതിൽ ചേരണം. എനിക്ക് പഠിക്കണം മോളെ..” അമ്മായിയുടെ കണ്ണുകൾ ആനന്ദത്താൽ തിളങ്ങി.
“കോഴ്സിന്റെ പുതിയ ബാച്ച് 2026 മെയ് 2-ന് ആരംഭിക്കുന്നുണ്ട്. അമ്മായിക്കും അതിൽ ചേരാം. ഇൻ ഷാ അല്ലാഹ്…”
മഗ്‌രിബ് കഴിഞ്ഞ് അവിടെ നിന്നിറങ്ങുമ്പോൾ മനസ്സിൽ വലിയൊരു സമാധാനമായിരുന്നു. മടിയിലിരിക്കുന്ന എന്റെ മോളെ ഞാൻ ചേർത്തുപിടിച്ചു. എന്റെ മോളും വളരുമ്പോൾ ‘ഖുലാസ’ പഠിക്കണം. അറിവിന്റെ ഈ ചങ്ങലക്കണ്ണികൾ അറ്റുപോകാതെ തലമുറകളിലേക്ക് നീളട്ടെ… കാറിലെ സീറ്റിൽ ചാരിയിരുന്ന് കണ്ണുകൾ അടയ്ക്കുമ്പോൾ മനസ്സിൽ ഒത്തിരി സ്വപ്നങ്ങളായിരുന്നു..
- ഹബീബ വി ബി കാക്കനാട്
- ഖുലാസ ദർസ് കോഴ്സ് എട്ടാം ബാച്ച് പഠിതാവ്


wish you all the best
Phplus. One word only. Plus. Is that all I can say? Is there more to this or what man?. phplus
Phpluscasino is something I enjoy. Its good for a little bit of fun and games to ease the day away. I recommend it. phpluscasino
Ph33loginph. Logging in is a breeze, guys. Super smooth. Now hopefully my luck turns around! Check ph33loginph out!
مَاشَاءَ الله
ഒരു പാട് സന്തോഷം
اَلْحَمْدُ لِـلّٰـه
ماشاء الله🥰.الحمد الله
എഴുത്ത് വായിച്ചപ്പോൾ വളരെ അധികം സന്തോഷം തോന്നി.കൂടുതൽ ആളുകളിലേക്ക് ഇല്മിൻറെ അവസരം എത്തുവാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ
Alhamdulillah😍😍 . ഞാൻ ഈ ദർസിലെ
ഒരു പഠിതാവ് ആയിരുന്നു…. എനിക്ക് ഈ ദർസിൽ ചേർന്നതിനു
ശേഷം എൻ്റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ കൊണ്ട് വരാൻ പറ്റി… നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ അതായത് വുളുവിൻ്റെകാര്യമാവട്ടെ, യാത്രയിൽ ഉള്ള നിക്സ്കാരത്തിൻ്റ കാര്യം ആവട്ടെ റമളാൻ മാസത്തിലെ നോമ്പിൻ്റെ മുദ്ദു കൊടുക്കുന്നതിനേ കുറിച്ച് ഉള്ള കര്യങ്ങൾ ആവട്ടെ… ഓരോ കാര്യങ്ങളും അറിഞ്ഞു ചെയ്യാനും മറ്റുള്ളവർക്ക് അതിനെ കുറിച്ചുള്ള സംശയങ്ങൾ പറഞ്ഞു കൊടുക്കാനും പറ്റി…..
പലരും പല യൂട്യൂബ് ക്ലാസുകളും കേൾക്കുന്നുണ്ടാവും, പക്ഷേ ആ ക്ലാസ് കാളൊന്നും കേട്ടത് കൊണ്ട് നമുക്ക് വലിയ കാര്യം ഒന്നും ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല…
കാരണം!..എല്ലാ യൂട്യൂബ് ക്ലാസും പോലെ അല്ല നമ്മുടെ നൗഫൽ ഇർഫാനി ഉസ്താദിൻ്റെ ക്ലാസ് 🌷🌷.. തികച്ചും വ്യത്യസ്തമായ ക്ലാസ് കൾ തന്നെ ആണ്..🌷… ഞാൻ ഒരു മേനി പറയുകയല്ല. ഈ ക്ലാസിൽ ചേർന്ന് ക്ലാസ് കേട്ട് പഠിച്ചവർക്ക് അറിയാം എന്താണ് “qulasa dars “എന്നതിനെ കുറിച്ച് 🌷
ഏതൊരു പ്രായം ഉള്ള ഉമ്മമാർക്കും കേട്ട് മനസ്സിലാക്കാൻ പറ്റിയരൂപത്തിൽഉള്ള നൗഫൽ ഇർഫാനി ഉസ്താദിൻ്റെ എളിമയാർന്ന ക്ലാസ്,..
ഏതൊരു ചെറുതും..വലുതുമായ സംശയങ്ങൾ ചോദിച്ചു മനസിലാക്കാൻ പറ്റുന്ന വിധത്തിൽ ഉസ്താദ്ൻ്റയും, അഡ്മിൻസ് ൻ്റെയും ഗൂഗിൾ മീറ്റ് കൾ,.. നോട്ട് എഴുത്തുകൾ ഉള്ളത് കൊണ്ട് തന്നെ പിന്നീട് നമുക്ക് എന്തെങ്കിലും ചെറിയ സംശയങ്ങൾ വന്നാൽ അത് എടുത്തു മറിച്ച് നോക്കാനും, ആ സംശയങ്ങൾ അപ്പൊൾ തന്നെ മാറ്റാനും കഴിയുന്നു….
“ഇതിൻ്റെ ഒക്കെ പിന്നിൽ ഓരോ നിർദേശങ്ങൾ നൽകി ഓരോ കാര്യങ്ങളും അതതിൻ്റെ ചിട്ടയോടെ കൈകാര്യം ചെയ്യുന്ന നമ്മുടെ സ്വലാഹുദ്ദീൻ ഇർഫാനി ഉസ്താദിൻ്റെ കാര്യം ഇവിടെ എടുത്തു പറയേണ്ടത് തന്നെ ആണ്.💯
.. ഉസ്താദിൻ്റെ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്ന അഡ്മിൻസും alhamdulillah .🌷 അവരും പഠിതാക്കളോടൊപ്പം തന്നെ ഏതൊരു സഹായത്തിനും ഉണ്ട് 😘
ما شاء الله
الحمد لله
ഖുലാസ ബാച്ച് 13 ലെ പഠിതാവാണ് ഞാൻ..10 ക്ലാസ് കഴിഞ്ഞു.. ക്ലാസ് കഴിഞ്ഞ് പോയതറിയുന്നില്ല.. ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ടതായ ചെറുതും വലുതും ആയ എല്ലാ കാര്യങ്ങളും പഠിക്കാൻ പറ്റുന്നു. എത്ര ലളിതമായാണ് ഉസ്താദ് ക്ലാസ് എടുക്കുന്നത്.. കൂടെ തന്നെ നിൽക്കുന്ന നല്ല അഡ്മിൻസും … ചേരുമ്പോൾ ആദ്യം വലിയ ടെൻഷൻ ആയിരുന്നു.. അറബിയൊക്കെ വശമാകുമോ എന്ന്..പക്ഷേ ഓരോ ക്ലാസ് കഴിയുമ്പോഴും എല്ലാം എളുപ്പമായി വന്നു… ആവേശം കൂടി വന്നു…
ഈ പ്രായത്തിൽ ഞങ്ങൾക്ക് വേണ്ടി ഇങ്ങനെയൊരു പാഠ്യശാല ഒരുക്കിത്തന്നതിന് ഇതിൻ്റെ എല്ലാ പ്രവർത്തകർക്കും റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ …