ഇതായിരുന്നു അവളെ അസ്വസ്ഥമാക്കിയിരുന്നത്

“ഫാത്തിമ… എന്തേ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നു? പരീക്ഷയൊക്കെ കഴിഞ്ഞില്ലേ.. ” മ്ലാനവദനയായി എവിടേക്കെന്നില്ലാതെ നോക്കിയിരിക്കുന്ന തന്റെ പത്താം ക്ലാസുകാരിയായ കുഞ്ഞനിയത്തിയോട് ആയിഷ ചോദിച്ചു. ഏതോ ദിവാസ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്ന അവൾ മറുപടി നൽകി, “ഇത്താത്ത… അത്… പരീക്ഷ യൊന്നുമല്ല വിഷയം.” “പിന്നെന്താ മോളെ.. വല്ലാത്ത മനപ്രയാസം ഉണ്ടല്ലോ മുഖത്ത്.” ആയിഷ അവളോട് ചേർന്നിരുന്നു ചോദിച്ചു.…