“من يرد الله به خيرا يفقهه في الدين”
ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവനെ ദീനിൽ ഫഖീഹാക്കും(ഫിഖ്ഹ് പഠിച്ചവനാക്കും).
“أفضل العبادة الفقه وأفضل الدين الورع”
ഇബാദത്തുകളിൽ ഏറ്റവും ഉത്തമമായത് ഫിഖ്ഹ് പഠിക്കലാണ്, ദീനി ചിട്ടയിൽ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയോടെയുള്ള ജീവിതം നയിക്കലാണ്.
അതെ, ഇസ്‌ലാമിക കർമ്മശാസ്ത്ര പഠനം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെ അനിവാര്യമായ ഒന്നാണ്. അതിനുള്ള സുവർണ്ണാവസരമാണ് ഖുലാസ്വ ദർസിലൂടെ ലഭിച്ചത്. ദർസ് എന്നത് പരസ്യത്തിന് വേണ്ടിയുള്ള കേവല വാചകം അല്ല ഇവിടെ, കൃത്യമായി ഓരോ വാക്കും അർത്ഥം വെച്ച് ഓരോ മസ്അലകളും ഇഴകീറി ചർച്ച ചെയ്യപ്പെടുകയാണ്. അറബി ഭാഷയുമായി തീരെ ബന്ധമില്ലാത്തവർക്ക് പോലും എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന രീതിയിലുള്ള ഉസ്താദിന്റെ സരളമായ അവതരണ ശൈലി ഏതൊരാൾക്കും ഈ കോഴ്സ് ഏറെ ഉപകാരപ്രദമാകാൻ കാരണമാകുന്നു.
ആഴ്ചയിൽ ഒരു മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള ക്ലാസ്സ് ആയതിനാൽ തിരക്ക് പിടിച്ച ജീവിത സാഹചര്യത്തിനിടയിലും പഠനം സാധ്യമാക്കുന്നു. ഏതൊരാൾക്കും സാധ്യമാകുന്ന വളരെ തുച്ഛമായ, മാസത്തിൽ 100 രൂപ മാത്രമുള്ള ഫീസ് സംവിധാനം ഈ പഠനത്തെ ആകർഷിപ്പിക്കുന്ന ഒരു ഘടകമാണ്.
ഏറ്റവും നല്ല ക്ലാരിറ്റി ഉള്ള യൂട്യൂബ് വീഡിയോകൾ, അതിൽ തന്നെ പ്രാക്ടിക്കൽ ആവശ്യമായി വരുന്ന ഭാഗങ്ങളിൽ കൃത്യമായി ഉസ്താദ് തന്നെ ചെയ്ത് കാണിക്കുന്ന വീഡിയോ; ഇത് ഖുലാസ്വ ദർസിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകതയാണ്. തയമ്മുമിന്റെ അധ്യായത്തിൽ അടക്കം ഓരോ ഭാഗങ്ങളും കൃത്യമായി മനസ്സിലാക്കാൻ ഈ പ്രാക്ടിക്കൽ വീഡിയോ വളരെയധികം ഉപകാരപ്പെട്ടിട്ടുണ്ട്. ഈ പഠനത്തിൽ എന്നെ ഏറെ ആകർഷിച്ച ഘടകങ്ങളിൽ ഒന്ന് പ്രാക്ടിക്കൽ വീഡിയോകൾ തന്നെയാണ്.
യൂട്യൂബ് പ്രൈവറ്റ് വീഡിയോകളായി ലഭിക്കുന്ന ക്ലാസ്സ്; 14 ദിവസം വരെയുള്ള ലഭ്യത, കൃത്യമായി ക്ലാസ്സുകൾ കേൾക്കാനും നോട്ട്‌സ് പൂർത്തീകരിക്കാനും ഏറെ പ്രചോദിപ്പിക്കുന്ന ഒന്നായിരുന്നു. എപ്പോഴും ലഭ്യമായാൽ പലപ്പോഴും നമ്മൾ നീട്ടി വെക്കാനാണ് സാധ്യത, എന്നാൽ 14 ദിവസം കഴിഞ്ഞാൽ വീണ്ടും ചോദിച്ചാലേ ക്ലാസ്സ് ലഭിക്കുകയുള്ളൂ എന്നത് കൊണ്ട് കൃത്യനിഷ്ടത പാലിക്കാൻ കാരണമായി. ഓരോ മർഹല (12 ക്ലാസ്സുകൾ) കഴിയുമ്പോഴും ആ മർഹലയിലെ ക്ലാസ്സുകൾ വീണ്ടും ലഭ്യമാക്കുകയും നിശ്ചിത സമയത്തിനുള്ളിൽ നിശ്ചയിക്കുന്ന ആവർത്തനവും പഠിച്ച ഭാഗങ്ങൾ ഒന്നും കൂടി ഉറപ്പിക്കാൻ ഏറെ സഹായകമായി. ഓരോ ക്ലാസ്സും കഴിഞ്ഞാൽ ഉള്ള നോട്ട് സമർപ്പണം കൃത്യമായ പഠനത്തോടൊപ്പം നോട്സ് കൂടി പൂർത്തീകരിക്കാൻ അവസരം നൽകി.
ഓരോ ക്ലാസ്സിന്റെയും വാട്സാപ്പ് ഗ്രൂപ്പിലൂടെയുള്ള ഗ്രൂപ്പ് ചർച്ചകൾ, ഗൂഗിൾ മീറ്റിലുള്ള ഉസ്താദ് തന്നെ നേതൃത്വം നൽകുന്ന ചർച്ചകൾ ഇതെല്ലാം സംശയ നിവാരണത്തിനും മസ്അലകൾ കൂടുതൽ മനസിലാക്കാനും വളരെയധികം ഉപകാരപ്പെട്ടു. നേരിട്ട് ഗൂഗിൾ മീറ്റിലൂടെ ഉസ്താദിനോട് തന്നെ സംശയങ്ങൾ ചോദിക്കാനുള്ള അവസരം വലിയ മുതൽക്കൂട്ടായിരുന്നു. ഏതെങ്കിലും ഭാഗങ്ങൾ ആ അവസരത്തിൽ ചോദിക്കാൻ വിട്ടുപോയാൽ, അല്ലെങ്കിൽ ഗൂഗിൾ മീറ്റിലൂടെയുള്ള ചർച്ച നടക്കുന്നതിന് മുമ്പ് തന്നെ വല്ല മസ്അലയും ആവശ്യമായി വന്നാൽ, ഏത് സമയത്തും വാട്സ്ആപ്പിലൂടെയും സംശയങ്ങൾ ചോദിക്കാനുള്ള അവസരം ലഭിക്കുന്നു എന്നത് ഒരു സംശയവും ബാക്കിയാവാതെ പൂർണമായും കാര്യങ്ങൾ മനസിലാക്കാൻ ഏറെ സഹായകമായി.

പഠനം പൂർത്തീകരിച്ചവരും പഠനം നടത്തി കൊണ്ടിരിക്കുന്ന മുഴുവൻ ബാച്ചുകളും ഉൾപ്പെടെ ദർസിൽ ചേർന്നു വളരെ കുറഞ്ഞ സമയമെങ്കിലും ചേർന്ന് നിന്നവർ വരെ അംഗങ്ങളായ വോയ്സ് ഓഫ് ഖുലാസ്വ ഗ്രൂപ്പ് സ്ത്രീകൾക്ക് ഏത് സമയത്തും ഏത് മസ്അലയും ചോദിക്കാനുള്ള ഒരു തുറന്ന വേദിയാണ്. അവരവർ പഠിച്ചതനുസരിച്ചുള്ള അഭിപ്രായങ്ങളുമായി എല്ലാവരും ചർച്ചയിൽ പങ്കെടുക്കുകയും ശേഷം ഉസ്താദിൽ നിന്ന് കൃത്യമായി മറുപടി ലഭിക്കുകയും കൂടി ചെയ്യുന്നു എന്നത് പഠിതാക്കൾക്ക് മസ്അലകൾ പറഞ്ഞ് പഠിക്കാനുള്ള പരിശീലനവും പ്രോത്സാഹനവും നൽകുന്നു. കേവലം ക്ലാസ്സ് എടുത്ത് മാറി നിൽക്കുന്നതിന് പകരം ഓരോ വിഷയങ്ങളിലും ഉസ്താദ് തന്നെ ഇടപെടുന്നു എന്നത് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ പ്രചോദനവും ഊർജ്ജവും നൽകിയ ഒന്നായിരുന്നു. ഇപ്പോഴും വോയ്സ് ഓഫ് ഖുലാസ്വയിലെ ഓരോ ചോദ്യങ്ങൾക്കും കൃത്യമായി ഉസ്താദ് തന്നെ മറുപടി നൽകുന്നത് കാണുമ്പോൾ അതിശയിച്ചു പോയിട്ടുണ്ട്.
ഇത്രയും കൃത്യവും ആകർഷണീയവുമായ ഒരു സംവിധാനത്തിലൂടെ ആദ്യ ബാച്ചിൽ തന്നെ രണ്ട് വർഷം കൊണ്ട് പൂർണ്ണമായും, ഖുലാസ്വയുടെ രചയിതാവായ ബാവാ ഉസ്താദിൻ്റെ ശിഷ്യനിൽ നിന്ന് തന്നെ ഓതിപ്പഠിക്കാൻ സാധിച്ചു എന്നത് അല്ലാഹു നൽകിയ വലിയൊരു അനുഗ്രഹമാണ്. രണ്ട് വർഷം മുമ്പ് ഈ കോഴ്‌സിൽ ചേരുമ്പോൾ ഒരുപാട് ആശങ്കകൾ മുന്നിൽ ഉണ്ടായിരുന്നു. SIM മീഡിയയുടെയും അഡ്മിൻസിൻ്റെയും മെൻ്റേഴ്‌സിൻ്റെയും കൃത്യമായ ഇടപെടലുകൾ പൂർത്തീകരിക്കാൻ വലിയ സഹായമായി. ദർസിൻ്റെ സമാപന സംഗമം മാടവന ഉസ്താദ് അടക്കമുള്ള നേതാക്കളുടെയും ഉസ്താദുമാരുടെയും സാന്നിധ്യം കൊണ്ട് ഏറെ ധന്യമായി.
ഇങ്ങനെ എല്ലാ നിലക്കും വളരെ കൃത്യമായും വ്യക്തമായും കർമ്മ ശാസ്ത്ര വിഷയങ്ങൾ ആധികാരികമായി പഠിക്കാൻ അനുയോജ്യമായ ഏറ്റവും നല്ലൊരു സംവിധാനമാണ് ഖുലാസ്വ ദർസ് ഒരുക്കി തന്നത്. വലിയൊരു അറിവിന്റെ ലോകത്തേക്കാണ് ഖുലാസ്വ ദർസ് നയിച്ചത്. വീണ്ടും ആവർത്തനത്തിന് അവസരം നൽകുന്ന സംവിധാനവും ഞങ്ങൾക്കായി ഒരുക്കി തന്നു എന്നത് ഏറെ സന്തോഷം പകരുന്നു. ക്ലാസ്സ് എടുത്ത് തന്ന നൗഫൽ ശാമിൽ ഇർഫാനി ഉസ്താദവർകൾ, ഇതിന് വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കുന്ന സിം മീഡിയ, സ്വലാഹുദ്ദീൻ ശാമിൽ ഇർഫാനി ഉസ്താദ്, കൃത്യമായി ക്ലാസ്സിന്റെയും മീറ്റിന്റെയും മറ്റും കാര്യങ്ങൾ ഓർമപ്പെടുത്തുകയും വലിയ പ്രചോദനവും പ്രോത്സാഹനവും നൽകി കൂടെ നിൽക്കുകയും ചെയ്ത അഡ്മിന്മാർ, മെൻ്റേഴ്‌സ് എല്ലാവർക്കും എല്ലാ വിധ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. അല്ലാഹു ഖബൂലാക്കട്ടെ…ആമീൻ
ഹാഫിളത്ത് ആയിശത്ത് സാജിത
(അൽ അസ്ഹർ വിദ്യാർത്ഥി, കെയ്റോ ഈജിപ്ത് ||
ഖുലാസ ദർസ് കോഴ്സ് പൂർത്തിയാക്കിയ ഒന്നാം ബാച്ച് പഠിതാവ്.)



Logging in to tara777login was a breeze. Quick and easy, just how I like it. Check it out for yourself: tara777login.
Decided to give hello88bet a whirl. Registration was easy peasy and the site is pretty clean. Fingers crossed for some wins. You may want to give a try. hello88bet
Heard about kkkjili29 and decided to check it out. Gotta say, I was pleasantly surprised! The site’s easy to navigate, and they seem to have some decent promos. Worth a look if you’re hunting for a new place to play. More info here: kkkjili29
Alright, so I stumbled upon eejllogin and I gotta say, the sign-up process was smooth as butter. No weird hoops to jump through, which is a HUGE plus in my book. Quick and easy access! Go get it! eejllogin
ما شاء الله الــحــــمــــدللہ ثـــمّ الـحــمـدللہ
Thafseer nahv പോലോത്ത kithabukal വേണം😊
ما شاء الله 🌹 الحمدلله
بارك الله فيكم
ما شاء الله…
അല്ലാഹു ഇൽമിൽ ബറകത് ചെയ്യട്ടെ🤲
Maa Sha Allah. Alhamdulillah.. ഈ കോഴ്സ് ൽ ചേർന്ന് പഠിക്കാൻ അവസരം ലഭിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്. ഉപകാരപ്രദമായ കോഴ്സ്
ഞാനും ഇതിലെ പഠിതാവ് ആണ്
ജീവിതത്തിൽ ഉപകരിക്കുന്ന ക്ലാസുകൾ 👍🏼
Ma shaa allah,
Alahamdulillah, njanum chernitund padikan….. Poorthiyakan rab thoufeeq nalkatte🤲
ഇതിൽ ചേർന്ന് പഠിക്കുന്നു ഞാനും
مَاشَاءَ الله
مَاشَاءَ الله
ما شاء الله الحمد لله
ഞാനും ഇതിലെ പഠിതാവാന്ന്
ماشاء الله 😍
Masha Allah