ഇസ്ലാമിക കര്‍മ്മശാസ്ത്രം
ഇസ്‌ലാം മതത്തിലെ ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍മ്മപരമായ കാര്യങ്ങളില്‍ മതവിധികള്‍ വ്യക്തമാക്കുന്ന വിജ്ഞാന ശാഖക്കാണ് സാങ്കേതികമായി ഫിഖ്ഹ് അഥവാ ഇസ്‌ലാമിക കര്‍മ്മശാസ്ത്രം എന്ന് പറയുന്നത്. ഫിഖ്ഹിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍, സുന്നത്ത്, ഇജ്-മാഅ്, ഖിയാസ്: എന്നിവയാകുന്നു.
പ്രധാനമായും നാലു മേഖലകള്‍ ഫിഖ്ഹിനു കീഴില്‍ വരുന്നു. ഇബാദത്ത് (ആരാധനകള്‍): നിസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയവ ഈ ഇനത്തില്‍ പെടുന്നു. മുആമലാത്ത് (ഇടപാടുകള്‍): കച്ചവടം, അനന്തരവകാശ നിയമങ്ങള്‍ പോലോത്തവ. മുനാകഹാത്ത് (വൈവാഹികം): വിവാഹം, വിവാഹമോചനം തുടങ്ങിയവ. ജിനായാത്ത് (പ്രതിക്രിയകള്‍): പ്രതികാര നടപടികള്‍, കോടതി വിധികള്‍ തുടങ്ങിയവ.
എന്തു കൊണ്ട് ഖുലാസ ദര്‍സ്?
ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട ഇസ്‌ലാമിക കര്‍മ്മശാസ്ത്ര നിയമങ്ങളില്‍ സിംഹഭാഗവും പലകാരണങ്ങളാലും നമുക്ക് പഠിച്ചെടുക്കാന്‍ കഴിയാത്തതിനാല്‍ നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാനും നമുക്ക് സാധിക്കാതെ വന്നിട്ടുണ്ടാകാം. ഓര്‍മ്മയില്ലാത്ത ബാല്യകാലത്തിലെയും അശ്രദ്ധയോടെ കൊഴിഞ്ഞുപോയ കഴിഞ്ഞകാല ജീവതത്തിലെയും നഷ്ടങ്ങളോര്‍ത്ത് ദു:ഖിക്കുന്നതെന്തിനാണ്? ഇപ്പോഴും നമുക്ക് മുമ്പില്‍ പഠന സൗകര്യങ്ങളേറെയുള്ളപ്പോള്‍ അവ ഉപയോഗപ്പെടുത്തി അറിവു നേടുകയാണ് നാം ചെയ്യേണ്ടത്. ഇസ്‌ലാമിക നിയമങ്ങള്‍ പഠിക്കാത്ത കുടുംബിനികള്‍ വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ അത്രമേല്‍ അഴിഞ്ഞാട്ടങ്ങളും വര്‍ദ്ധിച്ചു വരുന്നതായി നമുക്ക് കാണാന്‍ സാധിക്കും. ആയതിനാല്‍ അറിവ് നേടിയെടുക്കാത്തതിനാല്‍ അനുഷ്ഠാന കര്‍മ്മങ്ങളില്‍ പാകപ്പിഴവുകള്‍ ധാരാളം സംഭവിക്കുന്നു. അതിനാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാതെ പോകുന്നു. ഇത് അത്യന്തം ഖേദകരമല്ലേ?
പരിഹാരം
ആധുനിക സംവിധാനങ്ങള്‍ വർദ്ധിച്ച ഈ കാലഘട്ടത്തിലും പഠനാവസരങ്ങള്‍ ധാരാളമുണ്ടായിട്ടും അവ ഉപയോഗപ്പെടുത്തി അറിവു നേടി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാതെ പോകരുത്. അതിനുള്ള അവസരമാണ് നിങ്ങള്‍ക്കു മുമ്പില്‍ തുറക്കപ്പെടുന്നത്. രണ്ടു വര്‍ഷം കൊണ്ട് കര്‍മ്മശാസ്ത്ര പാഠങ്ങള്‍ അടിസ്ഥാന രൂപത്തില്‍ നമുക്ക് പഠിക്കാന്‍ സാധിക്കുന്നു. ഖുലാസ രചിച്ച മഹാനായ കോടമ്പുഴ ബാവ ഉസ്താദിന്‍റെ ശിഷ്യരില്‍ ഏറ്റവും പ്രഗത്ഭ വ്യക്തി നൗഫല്‍ ശാമിൽ ഇര്‍ഫാനി കോടമ്പുഴയാണ് ക്ലാസിനു നേതൃത്വം നല്‍കുന്നത്. മുന്‍കൂട്ടി ഫീസ് നല്‍കി റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് കോഴ്സില്‍ പഠിതാവാകാന്‍ സാധിക്കുക.
ഈ കാലത്ത് പൊതുവെ ചിലരൊക്കെ തനിക്കാവശ്യമുള്ള ഭാഗങ്ങള്‍ പഠിക്കുകയും മറ്റുള്ള വിഷയങ്ങള്‍ എന്റെ ജീവിതത്തില്‍ ബാധകമല്ലല്ലോ എന്ന് കരുതി അവഗണിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. ഇതുമൂലം പല ഇസ്‌ലാമിക നിയമ സംഹിതകളും അറിയാതെ പോകുന്നു. ഒരു കുടുംബിനി ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിന്‍റെ അടിസ്ഥാന നിയമങ്ങള്‍ ആധികാരിക സ്രോതസ്സിൽ നിന്ന് തന്നെ സാധ്യമാക്കിയെടുക്കുന്നു എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ ഹൈലേറ്റ്.
🗣 ഏത് പ്രായക്കാര്‍ക്കും പങ്കെടുക്കാം
🗣 ഒരു യോഗ്യതയും നിബന്ധനയില്ല(പഠിക്കാന്‍ നല്ല താല്പര്യം വേണം)
🗣 രണ്ടു വര്‍ഷം
🗣പ്രൈവറ്റ് യൂടൂബ് വീഡിയോ ക്ലാസ്സ് ആയിരിക്കും.
🗣 ഇല്ല. ക്‌ളാസ് ലഭിച്ചു 14 ദിവസത്തിനകം.
🗣 ആഴ്ചയിൽ ഒരു മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള ഒരു ക്ലാസ് അങ്ങിനെ മാസത്തിൽ 4 ക്ലാസുകൾ.
🗣 തീര്‍ച്ചയായും അവകള്‍ക്കായി പ്രത്യേക വാട്സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ട് അതിലൂടെ സംശയ നിവാരണം സാധിക്കും. അതിനും പുറമെ ഗൂഗിൾ മീറ്റ് ഉണ്ടാകും.
🗣 മാസത്തിൽ നാല് ക്ലാസിനു 100 രൂപ അങ്ങിനെ മൂന്ന് മാസത്തേക്ക് ഒന്നിച്ച് 300 രൂപ അടച്ച് ജോയിൻ ചെയാം.
Reviews
googleI am not offering SEO or PPC services. This is something entirely different. Simply send us your desired keywords, and your website will instantly appear at the top of Google and Bing search results, without any Pay Per Click charges. Let me demonstrate how it works and you’ll be pleasantly surprised by the results.
الحمد لله الف مره
ഈ ഖുലാസ ദർസിലെ പഠിതാവ് ആവാൻ കഴിഞ്ഞത് എന്റെ ആത്മീയ ജീവിതത്തിലെ വലിയ നേട്ടങ്ങളിൽ ഒന്നാണ്. ചെറുപ്പം മുതലേ ദീൻ പഠിക്കാൻ എനിക്ക് വലിയ താല്പര്യം ആയിരുന്നു. പക്ഷേ അന്നൊക്കെ സ്ത്രീകൾക്ക് അതിനുള്ള അവസരങ്ങളും സംവിധാനങ്ങളും കുറവായിരുന്നു അതുകൊണ്ട് അതെന്റെ ഒരു നഷ്ടസ്വപ്നമായി തീർന്നു.
അല്ലാഹുവിന്റെ നിയോഗം ആയിരിക്കാം വളരെ യാദൃശ്ചികമായി മോളുടെ ഒരു കൂട്ടുകാരിയെ ബന്ധപ്പെട്ടപ്പോൾ അവൾ വഴിയാണ് ഞാൻ ഈ ക്ലാസ്സിൽ എത്തുന്നത്. അൽഹംദുലില്ലാഹ് ഇതൊരു വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. വളരെ ലളിതവും വ്യക്തവും ആയ ഉസ്താദിന്റെ അവതരണ രീതി, സംശയനിവാരണത്തിനായി ഗൂഗിൾ മീറ്റുകൾ,ഓരോ പാർട്ട് കഴിയുമ്പോൾ റിവിഷനുകൾ ഇതൊക്കെ പഠനത്തെ ലളിതവും ഗ്രാഹ്യവും ഫലപ്രദവും ആക്കി തീർക്കുന്നു. അല്ലാഹു ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ഒക്കെ അർഹമായ പ്രതിഫലം നൽകട്ടെ!! പഠനം പൂർത്തിയാക്കാനും പഠിച്ചത് ഒക്കെ ജീവിതത്തിൽ പകർത്താനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ!! ആമീൻ!!
“من يرد الله به خيرا يفقهه في الدين”
ആർക്കെങ്കിലും الله നന്മ ഉദ്ദേശിച്ചാൽ അവനെ ദീനിൽ ഫഖീഹാക്കും(ഫിഖ്ഹ് പഠിച്ചവനാക്കും).
“أفضل العبادة الفقه وأفضل الدين الورع”
ഇബാദത്തുകളിൽ ഏറ്റവും ഉത്തമമായത് ഫിഖ്ഹ് പഠിക്കലാണ്, ദീനി ചിട്ടയിൽ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയോടെയുള്ള ജീവിതം നയിക്കലാണ്.
അതെ… ഇസ്‌ലാമിക കർമ്മശാസ്ത്ര പഠനം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെ അനിവാര്യമായ ഒന്നാണ്. അതിനുള്ള സുവർണ്ണാവസരമാണ് ഖുലാസ്വ ദർസിലൂടെ ലഭിക്കുന്നത്. ദർസ് എന്നത് പരസ്യത്തിന് വേണ്ടിയുള്ള കേവല വാചകം അല്ല ഇവിടെ, കൃത്യമായി ഓരോ വാക്കും അർത്ഥം വെച്ച് ഓരോ മസ്അലകളും ഇഴകീറി ചർച്ച ചെയ്യപ്പെടുകയാണ്. അറബി ഭാഷയുമായി തീരെ ബന്ധമില്ലാത്തവർക്ക് പോലും എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന സരളമായ ഉസ്താദിന്റെ അവതരണ ശൈലി ഏതൊരാൾക്കും ഈ കോഴ്സ് ഏറെ ഉപകാരപ്രദമാകാൻ കാരണമാകുന്നു.
ഏറ്റവും നല്ല clarity ഉള്ള youtube videos, അതിൽ തന്നെ practical ആവശ്യമായി വരുന്ന ഭാഗങ്ങളിൽ കൃത്യമായി ഉസ്താദ് തന്നെ ചെയ്ത് കാണിക്കുന്ന video – ഇത് ഖുലാസ്വ ദർസിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകതയാണ്. തയമ്മുമിന്റെ അധ്യായത്തിൽ ഓരോ ഭാഗങ്ങളും കൃത്യമായി മനസിലാക്കാൻ ഈ practical video വളരെയധികം ഉപകാരപ്പെട്ടിട്ടുണ്ട്. ഈ പഠനത്തിൽ എന്നെ ഏറെ ആകർഷിച്ച ഘടകങ്ങളിൽ ഒന്ന് practical videos തന്നെയാണ്.
Private video കൾ 14 ദിവസം വരെയുള്ള ലഭ്യത, കൃത്യമായി ക്ലാസ്സുകൾ കേൾക്കാനും notes പൂർത്തീകരിക്കാനും ഏറെ പ്രചോദിപ്പിക്കുന്നു. എപ്പോഴും ലഭ്യമായാൽ പലപ്പോഴും നമ്മൾ നീട്ടി വെക്കാനാണ് സാധ്യത, എന്നാൽ 14 ദിവസം കഴിഞ്ഞാൽ വീണ്ടും ചോദിച്ചാലേ ക്ലാസ്സ് ലഭിക്കുകയുള്ളൂ എന്നത് കൊണ്ട് കൃത്യനിഷ്ടത പാലിക്കാൻ കാരണമാകുന്നു. ഓരോ മർഹല (12 ക്ലാസ്സുകൾ) കഴിയുമ്പോഴും ആ മർഹലയിലെ ക്ലാസ്സുകൾ വീണ്ടും ലഭ്യമാക്കുകയും നിശ്ചിത സമയത്തിനുള്ളിൽ നിശ്ചയിക്കുന്ന ആവർത്തനവും പഠിച്ച ഭാഗങ്ങൾ ഒന്നും കൂടി ഉറപ്പിക്കാൻ സഹായകമാകുന്നു.
ഓരോ ക്ലാസ്സ് കഴിഞ്ഞാൽ ഉള്ള notes submission കൃത്യമായ പഠനത്തോടൊപ്പം നോട്സ് കൂടി പൂർത്തീകരിക്കാൻ അവസരം നൽകുന്നു.
ഓരോ ക്ലാസ്സിന്റെയും Group discussion, Google meet ഇതെല്ലാം സംശയ നിവാരണത്തിനും മസ്അലകൾ കൂടുതൽ മനസിലാക്കാനും ഉപകാരപ്പെടുന്നു. നേരിട്ട് Google meet ലൂടെ ഉസ്താദിനോട് തന്നെ സംശയങ്ങൾ ചോദിക്കാനുള്ള അവസരം വലിയ മുതൽക്കൂട്ടാണ്. ഏതെങ്കിലും ഭാഗങ്ങൾ meet ൽ ചോദിക്കാൻ വിട്ടുപോയാൽ, അല്ലെങ്കിൽ meet നടക്കുന്നതിന് മുമ്പ് തന്നെ വല്ല മസ്അലയും ആവശ്യമായി വന്നാൽ, ഏത് സമയത്തും WhatsApp ലൂടെയും സംശയങ്ങൾ ചോദിക്കാനുള്ള അവസരം ലഭിക്കുന്നു എന്നത് ഒരു സംശയവും ബാക്കിയാവാതെ പൂർണമായും കാര്യങ്ങൾ മനസിലാക്കാൻ ഏറെ സഹായകമാകുന്നു. കേവലം ക്ലാസ്സ് എടുത്ത് മാറി നിൽക്കുന്നതിന് പകരം ഓരോ വിഷയങ്ങളിലും ഉസ്താദ് തന്നെ ഇടപെടുന്നു എന്നത് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ പ്രചോദനമേകുന്നു.
ആഴ്ചയിൽ ഒരു മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള ക്ലാസ്സ് ആയതിനാൽ എത്ര തിരക്ക് പിടിച്ച ജീവിത സാഹചര്യമുള്ളവർക്കും പഠനം സാധ്യമാകുന്നു. വളരെ തുച്ഛമായ, മാസത്തിൽ 100 രൂപ മാത്രമുള്ള ഫീസ് സംവിധാനമായതിനാൽ എല്ലാവർക്കും പഠിക്കാൻ അവസരം ലഭിക്കുന്നു.
ഇങ്ങനെ വളരെ കൃത്യമായും വ്യക്തമായും കർമ്മ ശാസ്ത്ര വിഷയങ്ങൾ ആധികാരികമായി പഠിക്കാൻ അനുയോജ്യമായ ഏറ്റവും നല്ലൊരു സംവിധാനമാണ് ഖുലാസ്വ ദർസ് ഒരുക്കുന്നത്. വലിയൊരു അറിവിന്റെ ലോകത്തേക്കാണ് ഖുലാസ്വ ദർസ് നമ്മെ നയിക്കുന്നത്. ക്ലാസ്സ് എടുക്കുന്ന നൗഫൽ ശാമിൽ ഇർഫാനി ഉസ്താദവർകൾ, ഇതിന് വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കുന്ന SIM media, സ്വലാഹുദ്ദീൻ ശാമിൽ ഇർഫാനി ഉസ്താദ്, കൃത്യമായി ക്ലാസ്സിന്റെയും മീറ്റിന്റെയും മറ്റും കാര്യങ്ങൾ ഓർമപ്പെടുത്തുകയും വലിയ പ്രചോദനവും പ്രോത്സാഹനവും നൽകി കൂടെ നിൽക്കുകയും ചെയ്യുന്ന അഡ്മിന്മാർ, mentors എല്ലാവർക്കും എല്ലാ വിധ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. അല്ലാഹു ഖബൂലാക്കട്ടെ….
അൽഹംദുലില്ലാഹ്
ഖുലാസ ഫിഖിഹിന്റെ ക്ലാസ് ഒരുപാട് മസ്അലകൾ അറിയാൻ സാധിച്ചു.. മദ്രസയിൽ പഠിക്കുന്ന സമയത്ത് എല്ലാം ഒരു കേട്ടു കേൾവി മാത്രം ഒരുപാട് സംശയങ്ങൾക്ക് ഉത്തരം കിട്ടി നമുക്കറിയാവുന്ന അറിവുകൾ മറ്റുള്ളവരിലേക്ക് പകർത്താൻ സാധിച്ചു… ഒരുപാട് ചുറ്റുപാടുകൾക്കിടയിലും ഇങ്ങനെ ഒരു പഠനം പ്രതീക്ഷിച്ചതല്ല ഇർഫാനി ഉസ്താദിൻറെ ക്ലാസ്സ് എല്ലാം ക്ലിയർ ആയി വ്യക്തമായ രീതിയിൽ തന്നെയാണ് ഉള്ളത്. ആദ്യമൊക്കെ അറബി വായിക്കാനും അർത്ഥം വെക്കലും എല്ലാം വളരെ ബുദ്ധിമുട്ടായിരുന്നു .. ഇപ്പോ മാഷാ അള്ളാ കുറേയേറെ വായിക്കാനും പഠിച്ച ഭാഗങ്ങൾ സാധിക്കും ശ്രദ്ധിക്കാതെ പോകുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. അതിനെല്ലാം ഒരു ശ്രദ്ധ കൊടുക്കാൻ മനസ്സ് വന്നു.. ഈ കിത്താബ് പൂർത്തിയാവും വരെ പഠിക്കണമെന്ന് ആഗ്രഹിക്കുന്നു.,
2 വർഷങ്ങൾക്ക് മുമ്പ് ഈ കോഴ്സിനെക്കുറിച്ച് അറിയാനും ചേരാനും സാധിച്ചു. അൽഹംദുലില്ലാഹ്!
ചേരാനെടുത്ത തീരുമാനം 100% ശരിയായിരുന്നെന്ന് ഇന്ന് ഏറെ സന്തോഷത്തോടെ പറയാൻ കഴിയും. വലിയൊരു മഹാൻ്റെ രചന, എന്നെപ്പോലെ ക അറബി കിത്താബുമായി തീരെ ബന്ധമില്ലാത്തവർക്കു പോലും എളുപ്പത്തിൽ മനസ്സിലാകുന്നരൂപത്തിലാണ് ബഹു: നൗഫൽ ഉസ്താദ് ക്ലാസുകൾ എടുക്കുന്നത്. കൂടാതെ ഏതു സംശയത്തിനും താമസമില്ലാതെ മറുപടി ലഭ്യമാക്കാനും മറ്റുമുള്ള സപ്പോർട്ടും ഈ ക്ലാസിൻ്റെ പ്രത്യേകതയാണ്. ‘ ഉപ്താദിനൊപ്പം ഇതിൻ്റെ അണിയറ പ്രവർത്തകൾക്കും നാഥൻ അനുഗ്രഹങ്ങൾ ചൊരിയട്ടെ! ആമീൻ
ബാവ ഉസ്താദ് രചിച്ച “കുലാസാ കിതാബ്” സാധാരണക്കാരും, പ്രത്യേകിച്ച് സ്ത്രീകളും നേരിടുന്ന വിവിധ ഫിഖ്ഹ് വിഷയങ്ങളിൽ കേന്ദ്രീകരിച്ച ഒരു വിലപ്പെട്ട ഇസ്ലാമിക ഗ്രന്ഥമാണ്. ഗ്രന്ഥം എല്ലാത്തരം ആളുകൾക്കും സമാനമായി പ്രയോജനപ്പെടാൻ വിധമുള്ള രചനയിൽ, സങ്കീർണമായ മതവിഷയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും സഹായിക്കുന്നു.
സ്ത്രീകൾ ജീവിതത്തിൽ പതിവായി നേരിടുന്ന വിഷയങ്ങൾക്ക് പ്രാമുഖ്യം നൽകുന്നു. ഈ ഗ്രന്ഥത്തിൽ പല ഫിഖ് മസലകൾക്കും ഉത്തരങ്ങൾ നൽകുന്നു, അവയെ ഇസ്ലാമിക പാരമ്പര്യത്തിലെ അടിസ്ഥാനത്തിൽ വ്യക്തവും സുലഭവുമായ രീതിയിൽ അവതരിപ്പിക്കുന്നു. പ്രശസ്തനായ ബാവ ഉസ്താദ് ഈ വിഷയങ്ങളെ പ്രായോഗികമായ രീതിയിൽ പറയുന്നു.
السلام عليكم ورحمة الله وبركاته 🤝
الحمدلله ثم الحمدلله
ഞാൻ ഖുലാസയിൽ ചേർന്നിട്ട് ഒരു വർഷം പൂർത്തിയാകുന്നു… അല്ലാഹുവിൻ്റെ മഹത്തായ അനുഗ്രത്താൽ ഒരുപാട് മസ്അലകൾ പഠിക്കാനും മനസ്സിലാക്കാനും സാധിച്ചു:. ഞാൻ youtube ൽ ഒരു short vedio കണ്ടിട്ടാണ് ഇതിൽ join ചെയ്തത് … അറബി പഠിക്കാനും സംസാരിക്കാനും എനിക്ക് വളരെ ഇഷ്ട്ടമുള്ളത് കൊണ്ട് തന്നെ ഒന്ന് Try ചെയ്യണമെന്ന് തോന്നി .വീട്ടിൽ പറഞ്ഞപ്പോൾ ഈ പ്രായത്തിൽ സാധിക്കുമോ …? ഓർമ്മ നിൽക്കുമോ …? എന്ന ആശങ്ക പങ്കുവെച്ചു’ ‘.”.. അൽഹംദുലില്ലാഹ്…. ഉസ്താദിൻ്റെ ക്ലാസ് കേട്ട് തുടങ്ങിയപ്പോൾ പിന്നെ ആവേശമായി… അത്രയും നല്ല ക്ലാസാണ് ഉസ്താദിൻ്റ ത്.. സംശയത്തിന് ഇട വരാത്ത രീതിയിൽ വളരെ വ്യക്തമാക്കി തന്നെ ആവർത്തിച്ച് പറഞ്ഞ് തരുന്നു… വീട്ടമ്മമാരായ സ്ത്രികൾക്ക് അവരുടെ ഒഴിവ് സമയം പ്രയോജനപ്പെടുത്താൻ പറ്റിയ ഒരു അവസരമാണിത്. വെറുതെ നഷ്ട്ടപ്പെടുത്തി കളയുന്ന സമയം ശ്രമിച്ചാൽനമുക്ക് നല്ല അറിവ് നേടാനാകും….. അല്ലാഹു ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അർഹമായ പ്രതിഫലം നൽകുമാറാകട്ടെ. സ്വാലിഹായ അമലായി നമ്മിൽ നിന്ന്അല്ലാഹു സ്വീകരിക്കട്ടെ. امين يا رب العالمين 🤲
ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന sim media.. ഉസ്താദുമാർ… അഡ്മിൻ മാർ’. എല്ലാവർക്കും നന്ദിയും … അഭിനന്ദനങ്ങളും അറിയിക്കുന്നു ‘🤝👍
ممتاز
اَلْحَمْدُ لِـلّٰـه
ദീനിയായ അറിവ് പഠിക്കാൻ എനിക്ക് ഒരുപാട് താല്പര്യം ഉണ്ടായിരുന്നു.എന്റെ പ്രിയ കൂട്ടുകാരി വഴിയാണ് ഞാൻ ഖുലാസയിൽ join ആവുന്നത്.മദ്രസയിൽ പഠിച്ച ചുരുക്കം ചില അറിവുകൾ മാത്രമായിരുന്നു എനിക്ക് ഉണ്ടായിരുന്നുള്ളു.സ്കൂളിൽ പ്ലസ്ടു പഠനം കഴിഞ്ഞ് അഫ്‌ളലുൽ ഉലമ കോഴ്സിന് ചേർന്നെങ്കിലും ഒരു വർഷം പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല.എന്നാൽ ഖുലാസ പഠിക്കാൻ തുടങ്ങിയത് മുതൽ അൽഹംദു ലില്ലാഹ് ഒരുപാട് മാറ്റങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ട്.സ്ത്രീകളെ സംബന്ധിച്ച് പല വിഷയങ്ങളിലും പണ്ട് ഉള്ള കാരണവന്മാര് പറയുന്നതാണ് അനുസരിച്ചിരുന്നത് പക്ഷെ അതെല്ലാം വെറും ആന്ധവിശ്വാസങ്ങളാണെന്ന് മനസ്സിലാക്കിത്തന്നഥ് എന്റെ ഖുലാസയാണ്. സംശയങ്ങൾ ഗൂഗിൾ മീറ്റ് വഴി ചോദിക്കാൻ പേടിയും മടിയും ആണെങ്കിലും എന്റെ ഉള്ളിലുള്ള അതേ സംശയങ്ങൾ മറ്റു പഠിതാക്കൾ ചോദിക്കുന്നത് വഴി ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി.ഖുലാസ പഠിക്കാൻ ഇരിക്കുന്നത് തന്നെ മനസ്സിന് വല്ലാത്ത സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ് ആലിമീങ്ങളുടെ കുടുംബത്തിൽ പെടാത്ത സാദാരണക്കാരിയായ എനിക്ക് ഇതുപോലെ അറിവ് നേടാൻ അവസരം ഉണ്ടാകുമെന്ന് ഒട്ടും പ്രതീഷിക്കാത്ത കാര്യമാണ്.അല്ലാഹു എനിക്ക് നൽകിയ അനുഗ്രഹങ്ങളിൽ ഒന്നായി ഞാൻ ഇതിനെ കാണുന്നു الحمد لله الف مرة .നമ്മൾ ഇത് പഠിക്കുന്നതിലൂടെ നമ്മുടെ മക്കൾക്കും പറഞ്ഞു കൊടുക്കാൻ സാധിക്കുന്നു. ഉസ്താദ് ക്ലാസ്സ് എടുക്കുമ്പോൾ വളരെ വ്യക്തമായി നമുക്ക് മനസ്സിലാകിതരുന്നുണ്ട് ചില ക്ലാസ്സുകൾ പ്രാക്ടിക്കൽ ആയും കാണിച്ചു തരുന്നുണ്ട് അതിലൂടെ നമുക്ക് വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട് .കൂടാതെ നമ്മുടെ സംശയങ്ങൾ ഗ്രൂപ്പിലെ അഡ്മിന്മാര് വഴി ഉസ്താദിലേക്ക് എത്തുകയും സംശയനിവാരണം നടത്തുകയും ചെയ്യുന്നു.എല്ലാത്തിനും നമ്മളെ സഹായിക്കാൻ അഡ്മിന്മാര് എപ്പഴും ഉണ്ടാകും. ഇവരും ഖുലാസയുടെ വിജയത്തിന്റെ ഭാഗമാണ്. പുറത്ത് എവിടെയും പോകാതെ കുറഞ്ഞ ഫീസ് കൊണ്ട് വീട്ടിലിരുന്ന് കൊണ്ട് തന്നെ നമുക്ക് ഇത്രേം അറിവ് നേടുക എന്നത് അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ്.
ഈ ഖുലാസ നമ്മളിലേക്ക് എത്തിക്കാൻ സഹായിച്ച ഉസ്താക്കന്മാര്,ഗ്രൂപ്പ് അഡ്മിന്മാർ, ഖുലാസയുടെ ഗ്രൂപ്പിലേക്ക് നമ്മേ എത്തിച്ചവർ ,അങ്ങനെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു ഇരുലോകത്തും പ്രതിഫലം നൽകി എല്ലാ ഖൈറുകളും നൽകി അനുഗ്രഹിക്കട്ടെ.ഇനിയും ഒരുപാട് ആളുകളിലേക്ക് നമ്മുടെ ഖുലാസ എത്തുകയും ചെയ്യട്ടെ .ഇനിയും ഇതുപോലെ അറിവുകൾ നേടാനും
ജീവിതത്തിൽ പകർത്താനും മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനും എല്ലാ പഠിതാക്കൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Excellent 👌
Masha allah❤️
ഫിഖ്ഹ് പഠനം അവസാനിക്കുന്നില്ല. അത് തുടർന്നുകൊണ്ടിരിക്കണം. ഹാദിയ വിട്ടിറങ്ങുമ്പോൾ ഉസ്താദിന്റെ ഉപദേശങ്ങളിൽ ഒന്നായിരുന്നു. ഓൺലൈൻ പഠനമാണ് മുന്നിൽ തെളിഞ്ഞത്. എത്രത്തോളം ഫലപ്രദമാകും എന്നതിൽ ആശങ്കയായിരുന്നു. പല കോഴ്സുകളും ചെയ്തു നോക്കി പക്ഷേ ഒന്നും കൃത്യമായി മുന്നോട്ടു കൊണ്ടുപോവാൻ സാധിച്ചില്ല.
അൽഹംദുലില്ലാഹ്…ആശങ്കക്ക് ആശ്വാസമേകി ഖുലാസ ദർസ്.. എത്ര തിരക്കുള്ളവർക്കും ആത്മാർത്ഥമായി പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്സ് സിമ്പിൾ ആയി പൂർത്തിയാക്കാം. കാരണം ഒരു മണിക്കൂറിനു താഴെ മാത്രം ദൈർഘ്യം വരുന്ന ദർസ് കേട്ട് പഠിക്കാൻ 14 ദിവസമാണ് സമയം! മാത്രമല്ല ബിരുദധാരി എന്ന നിലക്ക് പല സംശയങ്ങളാണ് ചുറ്റിലും ഉള്ളവർക്ക്. ആധികാരികമായി മറുപടി കൊടുക്കാൻ ഖുലാസ ദർസ് വലിയതോതിൽ തന്നെ സഹായിച്ചു. മനസ്സിനെ അലട്ടുന്ന ഏത് സംശയങ്ങളും എപ്പോൾ വേണമെങ്കിലും ചോദിക്കാം. ഉസ്താദിന്റെ മറുപടി ലഭിക്കുന്നു. വലിയ സമാധാനമാണീ ഇൽമിന്റെ കൂട്ടായ്മ.. വിജയകരമായി പൂർത്തിയാക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ..
മഹല്ലിൽ വാരാന്ത ഖുർആൻ പഠനക്ലാസിൽ നടന്ന സംശയ നിവാരണത്തിൽ ഒരു പ്രായമേറിയ സ്ത്രീ ഉസ്താദിനോട് ഒരു ചോദ്യം!
ഉസ്താദേ .. എൻ്റെ മകൻ്റെ മകൾ+2 കഴിഞ്ഞ കുട്ടിയാണ്. അവൾ ഖുർആൻ പാരായണം പഠിപ്പിക്കുന്ന ഒരു ഓൺലൈൻ കോഴ്‌സിൽ ചേർന്നിട്ടുണ്ട്.
രണ്ട് മാസമേ ആയിട്ടുള്ളൂ മനോഹരമായി മകൾ ഖുർആൻ ഓതാൻ പഠിച്ചു. വിവാഹിതയല്ലാത്ത ചെറുപ്പക്കാരിയായ ഒരുപെൺകുട്ടി തന്നെയാണ് ക്ലാസ് എടുക്കുന്നത്. ഈ രണ്ടുമാസവും എല്ലാ ദിവസവും ക്ലാസുണ്ടായിരുന്നു. മെൻസസ് പീരിയഡ് ഒഴികെ വാക്കി സമയത്തൊക്കെ മോളും സജീവമായി ക്ലാസിൽ പങ്കെടുത്തു. പക്ഷേ ക്ലാസിടുക്കുന്ന ചെറുപ്പക്കാരിയായ സഹോദരി ഈ രണ്ടുമാസവും എല്ലാ ദിവസവും ഖുർആൻ കയ്യിലിടുത്ത് ഓതിപ്പടിപ്പിക്കുന്നു.
വലിയ അശുദ്ധിയുടെ സമയം – ഹൈള് പീരിയഡ് -വിശുദ്ധ ഖുർആൻ തൊടുകയും ഓതുകയും ചെയ്യൽ ഹറാമല്ലേ ഉസ്താദേ …….പിന്നെ യെന്താ അത്രയും അറിവുള്ള ക്ലാസിടുക്കുന്ന അവർ അങ്ങിനെ ചെയ്യുന്നത്…….. ഭർത്താവിൻ്റെ വാരാന്ത ഖുർആൻ ക്ലാസിൽ വന്നൊരു സംശമാണിത് ……
ഫിഖ്ഹിയായ വിഷയങ്ങൾ പഠിക്കുന്നതിൽ വരുന്ന വലിയ വീഴ്ച്ച കൊണ്ടെത്തിക്കുന്ന ദുരന്തം മനസ്സിലാക്കാൻ ഈ ഒറ്റ ഉദാഹരണമേ ആവിശ്യമുള്ളൂ………
നമ്മുടെ നിത്യ ജീവിതത്തിലെ നിർബന്ധവും സുന്നത്തുമായഅമലുകളെ സ്വീകാര്യയോഗ്യമാക്കാൻ ഫിഖ്ഹ് പഠിച്ചേ തീരൂ….. മദ്രസ പഠനം അതിനു പൂർണ പരിഹാരമായില്ലെന്ന് ഇർഫാനി ഉസ്താദിൻ്റെ സരളവും സമഗ്രവുമായ ഖുലാസ ക്ലാസിലൂടെ ക്രിത്യമായി ബോധ്യപ്പെട്ടു , അൽഹംദുലില്ലാഹ് …
വീട്ടിൽ മസ്അലകൾ തിരുത്തി തരാനും സംശയം ചോദിച്ചാൽ മറുപടിതരാനും ആളുണ്ട്. അതെല്ലാം ഒരു വാക്കിലൊ ഒരു സെൻ്റൻസിലൊ ഒതുക്കി കാര്യം കഴിക്കും. മാത്രമല്ല നമ്മൾ അത് ഗൗരവത്തിലെടുക്കില്ല.
ഒരു ഉസ്താദിൻ്റെ കീഴിലാക്കുമ്പോൾ തുടരെയുള്ള ക്രമമായ ക്ലാസുകളിലൂടെ പൂർണമായി മസ് അലകളുടെ ഗൗരവ മുൾക്കൊണ്ട് പഠിക്കാനാകും.
മുൻപ് ഓതിയ മറ്റു ക്ലാസുകളെല്ലാം ഇടക്ക് നിർത്തിയെങ്കിലും , الحمد لله ഈ ക്ലാസ് ഇതുവരെ റാഹത്തായി മുൻപോട്ടു കൊണ്ടു പോകാൻ സാധിച്ചിട്ടുണ്ട്.
ഉസ്താദിൻ്റെ ക്ലാസും ഇതിൻ്റെ സിസ്റ്റവും ഫോളോഅപ്പും ടീം വർക്കുമെല്ലാം ക്രിത്യവും,മനോഹരവും മാതൃകാപരവുമാണ്…….
അള്ളാഹു സ്വീകരിക്കട്ടെ….ആമീൻ കുടുതൽ സഹോദരിമാരിലേക്ക് ഈ സന്ദേശവും അവസരവും എത്തിക്കേണ്ടതുണ്ടതുണ്ട് എന്ന് താൽപര്യപ്പെടുന്നു.
അള്ളാഹു വിജയത്തിലാക്കട്ടെ….. ആമീൻ🤲
🌹🌹 الحمدلله الحمدلله
ഖുലാസ ഫിഖ്ഹ് ദർസ് രൂപത്തിൽ പഠിക്കാൻ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. നൗഫൽ ഉസ്താദിൻറെ ക്ലാസ് ചെറിയ കുട്ടികൾക്ക് പോലും മനസ്സിലാവുന്ന രൂപത്തിലാണ്. സ്ത്രീകളായ നമുക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് ഖുലാസ ദർസ് . മദ്രസയിൽ നിന്ന് കിട്ടിയ ചെറിയ ചെറിയ അറിവുകളും അതിലെ അബദ്ധങ്ങളും ഈ ദർസിൽ വന്നപ്പോഴാണ് മനസ്സിലാവുന്നത്.
എങ്ങനെ കുളിക്കണം , എങ്ങനെ വുളൂഅ് ചെയ്യണം , എങ്ങനെ വൃത്തിയാക്കണം എല്ലാ കാര്യങ്ങളും വളരെ വിശദമായി ഈ ദർസിൽ നിന്നും പഠിക്കാൻ കഴിഞ്ഞു.നമ്മുടെ നിസ്കാരം ,നോമ്പ്, സകാത്, ഇവയൊക്കെ അതിൻറെ മസ്അല അറിഞ്ഞു ചെയ്യുവാനും മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുവാനും ഉള്ള കോൺഫിഡൻസ് കിട്ടിയതും ഉസ്താദിന്റെ ക്ലാസ്സിന്റെ പ്രത്യേകതയാണ് .
ഉസ്താദിൻറെ ദർസ് കൂടാതെ ഗൂഗിൾ മീറ്റ് , ഗ്രൂപ്പ് ഡിസ്കഷൻ ,നോട്ട് സബ്മിഷൻ ഇവയൊക്കെ പഠനം കൂടുതൽ എളുപ്പമാക്കി .കറക്റ്റ് ആയിട്ട് ഇവയിൽ ഒക്കെ പങ്കെടുത്താൽ തീർച്ചയായും നാം പ്രതീക്ഷിക്കാത്ത റിസൾട്ട് തന്നെ നമുക്ക് നേടിയെടുക്കാൻ ان شاء الله.
നല്ല പോലെ പഠിക്കാനും അത് ജീവിതത്തിൽ പകർത്താനും الله തൗഫീഖ് നൽകട്ടെ امين يا رب العالمين .
ഇതിന് നേതൃത്വം നൽകുന്ന ഉസ്താദുമാർക്കും റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ امين 🤲🤲 🌹🌹
*ഖുലാസ ders*
“നൗഫൽ ഉസ്താദ്”ന്റെ ക്ലാസ്സ്..അതൊരു വെറൈറ്റി ക്ലാസ് തന്നെ ആണ്.
.. വളരെ മനോഹരമായ ശൈലിയിൽ ആണ്ഉസ്താദ്ന്റെ അവതരണം…
ഓരോ ders എടുത്തു നോക്കിയാലും..അതിലെ,. ഓരോ മസ്അലകളും…തീരെ,ഒരു അറിവും ഇല്ലാത്തവർ ക്ക്പോലും വളരെ വ്യക്തമായി’മനസിലാവുന്ന’ രൂപത്തിൽ ആണ്… ഉസ്താദ് ന്റെ ders നു മറ്റൊരു പ്രെത്യകത കൂടി ഉണ്ട്…..
ഒരു ders കഴിഞ്ഞാൽ 10 ദിവസം ആവർത്തിച്ചു കേട്ടു മനസിലാക്കാനും, പഠിക്കാനും, മനസിലാവുന്ന രൂപത്തിൽ അത് എഴുതി വെക്കാനും ഉള്ള നല്ല അവസരങ്ങൾഉണ്ട്,
പോരാത്തതിന് ദര്സുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാൻ അഭിപ്രായങ്ങൾ പറയാനും ഉള്ളഗൂഗിൾ മീറ്റും ,…. “ഈ dersinte ഒരുപ്രെത്യകത തന്നെ ആണെന്ന് എടുത്തു പറയാതിരിക്കാൻ വയ്യാ”…
അത് കൊണ്ട് തന്നെ,..ഒരുടെൻഷനും ഇല്ലാതെ ഏതൊരാൾക്കും…,ഈ പഠനം നല്ല നിലയിൽ പൂർത്തിയാക്കാൻ പറ്റുന്ന താണ്.
അവസരങ്ങൾനഷ്ടപ്പെത്താതെഉപയോഗപ്പെടുത്തുക
.