ആബിദ തസ്‌നീം മാടവന (KD 26 BATCH 01)
(ഖുലാസ ദർസ് കോഴ്സിൽ സംഘടിപ്പിച്ച ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹമായ ലേഖനം )
“ഇത്താത്താ…. പെരുന്നാൾ അല്ലേ വരുന്നത്. നമുക്ക് മൈലാഞ്ചി ഇടേണ്ടേ…?”
കയ്യിൽ ഒരു മൈലാഞ്ചി ട്യൂബും പിടിച്ചുവരുന്ന അടുത്ത വീട്ടിലെ ആയിഷയുടേതാണ് ചോദ്യം. ചോദ്യം കേട്ട എന്റെ ഉള്ളിലെ പഠിതാവ് ഉണർന്നു. ഞാൻ ചോദിച്ചു. ‘അപ്പോൾ നിന്റെ വുളൂ ശരിയാകുമോ? മൈലഞ്ചി ഇട്ടാൽ വുളൂഇന്റെ വെള്ളം ചേരുമോ?’ “അതിനെന്താ പ്രശ്നം കുഴപ്പമൊന്നുമില്ലല്ലോ” അവളുടെ ലാഘവത്തോടെയുള്ള മറുപടി എന്നെ അസ്വസ്ഥയാക്കി. ശരിയായ വുളൂഉം അതിലൂടെ നമ്മുടെ ഇബാദത്തുകളുടെ പൂർണ്ണതയും ഒക്കെ അവളെ പറഞ്ഞു മനസ്സിലാക്കി. നമ്മുടെ നാടുകളിലെ ഒട്ടുമിക്ക സ്ത്രീ സമൂഹത്തിന്റെയും അവസ്ഥയാണ് ഇവിടെ തെളിഞ്ഞു വരുന്നത്.
കോടമ്പുഴ ബാവ ഉസ്താദിൻറെ خلاصة الفقه الاسلامي എന്ന കിതാബ് നമ്മുടെ നിത്യജീവിതവുമായും ആരാധനകളുമായും വളരെയേറെ ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ഇസ്‌ലാമിക കർമ്മശാസ്ത്രം അഥവാ ഫിഖ്ഹ് പഠിക്കേണ്ടതിന്റെ അനിവാര്യത നമ്മുടെ സമൂഹത്തിൽ എത്രത്തോളം ഉണ്ടെന്നുള്ളത് ഇങ്ങനെയുള്ള സംഭവങ്ങളാണ് നമ്മെ ഓർമ്മപ്പെടുത്തുന്നത്. അല്ലാഹു ഒരാൾക്ക് ഖൈർ ഉദ്ദേശിച്ചാൽ അവനെ ഫിഖ്ഹ് പഠിച്ചവനാക്കും എന്ന് നമുക്ക് അറിയാം. നമ്മുടെ ജീവിതത്തിലെ സകല മേഖലകളും, മുഴുവൻ ആരാധനകളും ഫിഖ്ഹുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിൽ തന്നെ “ശുദ്ധീകരണ൦” മർമ്മപ്രധാനവുമാണ്.
“നിസ്കാരത്തിന്റെ താക്കോലാണ് ശുദ്ധീകരണം” എന്ന് മുത്ത് നബി ﷺനമ്മെ പഠിപ്പിച്ചു. അതുപോലെ “ശുദ്ധിയില്ലാതെ ചെയ്യുന്ന ഒരു ഇബാദത്തും സ്വീകരിക്കപ്പെടുകയില്ല” എന്നും അവിടുന്ന് പറഞ്ഞതാണ്.ഇതിൽ നിന്നെല്ലാം ഇസ്‌ലാമിൽ ശുദ്ധീകരണത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കാം. വുളൂ, കുളി, നജസിനെ നീക്കം ചെയ്യൽ ഇവയിലൂടെയാണ് ശുദ്ധീകരണം സാധ്യമാകുന്നത്. അതിൽ വുളൂഇന്റെ ശർത്തുകളും ഫർളുകളും നമുക്ക് അറിയാം. നിയ്യത്തോട് കൂടി ചില പ്രത്യേക അവയവങ്ങളിൽ വെള്ളത്തെ ഒലിപ്പിക്കുന്നതിനാണ് വുളൂ എന്ന് പറയുന്നത്.
അല്ലാഹു തആല പറഞ്ഞു: വിശ്വാസികളേ! നിങ്ങൾ നമസ്കാര ത്തിലേക്ക് ഉദ്ദേശിച്ചാൽ നിങ്ങൾ നിങ്ങളുടെ മുഖങ്ങളെയും രണ്ട് കൈകളെയും മുട്ടോട് കൂടെയും കഴുകുക. നിങ്ങളുടെ തലകളെ തടവുക. നിങ്ങളുടെ കാലുകളെ ഞെരിയാണി ഉൾപ്പെടെ കഴുകുകയും ചെയ്യുക. ഇതാണ് വുളൂഇന്റെ ഫർളായ രൂപം. വുളൂ ശരിയാവണമെങ്കിൽ അതിന് ശർത്തുകളും ഫർളുകളും ഉണ്ട്. വെള്ളം ത്വഹൂറായിരിക്കുക എന്നതാണ് ഒന്നാമത്തെ ശർത്ത്. രണ്ടാമത്തേത് കഴുകപ്പെടുന്ന അവയവങ്ങളിൽ വള്ളം ഒഴുകലാണ്. മൂന്നാമത്തേത് അവയവങ്ങളുടെ മേൽ വെള്ളത്തെ പകർച്ചയാക്കുന്ന വസ്തുക്കൾ ഇല്ലാതിരിക്കലാണ്. സോപ്പ് , കുങ്കുമം പോലെയുള്ളത് ഉദാഹരണങ്ങളാണ്. നാലാമത്തേത് അവയവങ്ങളുടെ മേൽ മറ ഇല്ലാതിരിക്കലാണ്. പെയിന്റ് , മെഴുക്, ഉറച്ച എണ്ണ, മഷി, മൈലാഞ്ചി ഇവയൊക്കെ മറയാണ്. അതു പോലെ നഖത്തിനടിയിലെ ചെളിയും, പൊടിയാലുള്ള ചെളി, ഇവയൊക്കെ തടസ്സങ്ങളാണ്. ഇതിൽ വിയർപ്പ്, മഷിയുടെ പാട്, മൈലാഞ്ചിയുടെ പാട് ഇതൊക്കെ തടസ്സത്തിൽ നിന്ന് ഒഴിവായവയാണ്.
വിപണിയിൽ ഇന്ന് കിട്ടുന്ന പലതരം സൗന്ദര്യവർദ്ധക വസ്തുക്കൾ മുടി നിറംനൽകുന്ന സാധനങ്ങളും, ട്യൂബ് മൈലാഞ്ചി പോലോത്തതും ഒക്കെ നമ്മുടെ വുളൂഇനെ പൊളിച്ചു കളയുന്നവയാണ്. അവയുടെ ഉപയോഗം നാം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതുണ്ട്. അഞ്ചാമത്തെ ശർത്ത് നിത്യ അശുദ്ധിക്കാർ സമയം പ്രവേശിച്ചതിനു ശേഷം വുളൂ ചെയ്യലാണ്. ഇസ്തിഹാളത്തുകാരി, മൂത്രവാർച്ചയുള്ള വ്യക്തി ഇവരൊക്കെ നിത്യ അശുദ്ധിക്കാരിൽ പെട്ടവരാണ്. അവർ സമയം ആയതിനു ശേഷം അവരുടെ ഫർജുകളെ കഴുകി വൃത്തിയാക്കി പുതിയൊരു പഞ്ഞി വച്ച് കെട്ടിയതിന് ശേഷം മാത്രമേ വുളൂ ചെയ്ത് നിസ്കരിക്കാൻ പാടുള്ളൂ. ഒരു വുളൂ കൊണ്ട് അവർക്ക് ഒരു ഫർള് നിസ്കാരം മാത്രമേ നിർവഹിക്കാൻ പാടുള്ളൂ. സുന്നത്ത് നിസ്കാരങ്ങൾ എത്രയും നിസ്കരിക്കാം. അതിൻ തന്നെ സമയം വെക്കപ്പെട്ട സുന്നത്ത് നിസ്കാരങ്ങൾക്ക് ഫർള് നിസ്കാരത്തിൻ്റെ അതേ വിധി തന്നെയാണ്.
ഇതു പോലെ നമ്മുടെ ഓരോ ഇബാദത്തുകളേയും സമ്പൂർണ്ണവും കുറ്റമറ്റതുമാക്കാൻ ശുദ്ധീകരണം കൂടിയേ തീരൂ. അതു വഴി റബ്ബിന്റെ പ്രീതി സമ്പാദിക്കാൻ നമുക്കു കഴിയും. അളളാഹു തൗഫീഖ് നൽകട്ടെ. ആമീൻ.
കന്നിയെഴുത്ത് വളരെ നന്നായിട്ടുണ്ട് അത്തരത്തെ തെറ്റുകൾ നോക്കിയിട്ടില്ല എങ്കിലും വളരും വീണ്ടും വളരും നിരന്തരം എഴുതിയാൽ മതി പെണ്ണുങ്ങൾക്ക് പ്രചോദനമാകട്ടെ നല്ല പഠിതാക്കൾക്ക് ഖൈ റ് നൽകട്ടെ ആമീൻ
ആമീൻ. അൽഹംദുലില്ലാഹ്. ഉസ്താദിന്റെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി.
ماشاءالله ….الحمدلله
സ്ത്രീകൾക്ക് ഇസ്ലാമിക പ്രബോധനത്തിന് നല്ലൊരു മാർഗമാണ് സിം മീഡിയയുടെ ഖുലാസ ദർസ് മുന്നോട്ട് വെക്കുന്നത്.
ഫിഖ്ഹ് പഠിപ്പിക്കുക മാത്രമല്ല, അത് എങ്ങനെ പൊതുസമൂഹത്തിലേക്ക് ലേഖന രൂപത്തിൽ എത്തിക്കാം എന്നുള്ള പരിശീലനവും ഇതിനകം പഠിതാക്കൾക്ക് ലഭിച്ചു കഴിഞ്ഞു. ഫിഖ്ഹ് പഠിക്കാനും അത് ജീവിതത്തിൽ പകർത്താനും ഏറ്റവും മികച്ച രീതിയിൽ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും അല്ലാഹു നമുക്കെല്ലാം തൗഫീഖ് തരട്ടെ… ആമീൻ🌹
-NADA FATHIMA HADIYA
(BATCH 1,KHULASA DARS)
ആമീൻ. അൽഹംദുലില്ലാഹ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി.
അഭിനന്ദനങൾ..
ماشاء الله تبارك الله..
വളരെ ഏറെ പ്രധാന്യം അർഹിക്കുന്ന വിഷയത്തിൽ നന്നായി എഴുതി🌷👌ഇനിയും ഒരുപാട് ഉയർച്ചകൾ നാഥൻ നൽകി അനുഗ്രഹിക്കട്ടെ
ആമീൻ. അൽഹംദുലില്ലാഹ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി.