Mudaris
നൗഫൽ ഷാമിൽ ഇർഫാനി
ജനനത്തീയതി: മാർച്ച് 13, 1980
ഇസ്‌ലാമിക പണ്ഡിതൻ, മുദരിസ്, ഇസ്‌ലാമിക പാഠ്യപദ്ധതിയും സിലബസ് ഡിസൈനര്‍, ഗ്രന്ഥകര്‍ത്താവ്
വിദ്യാഭ്യാസം
ഹയാത്തുൽ ഇസ്‌ലാം മദ്റസയിലും ദാറുൽ മാരിഫ് സെക്കൻഡറി മദ്റസയിലും മദ്റസ വിദ്യാഭ്യാസവും ഫറോക്ക് എച്ച്.എസ്.എസില്‍ സ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. തുടർന്ന് കോടമ്പുഴ ദാറുൽ മാരിഫ് ഇസ്‌ലാമിക് സെൻ്റില്‍ ചേരുകയും ചെയ്തു. അവിടെ വെച്ച് ഇസ്‌ലാമിക് സ്റ്റഡീസിൽ പ്രത്യേകിച്ച് ഇസ്‌ലാമിക കർമ്മശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി
അക്കാദമിക്, പ്രൊഫഷണൽ കരിയർ
• ഇമാം സലിം അക്കാദമി പ്രിൻസിപ്പൽ
• മിൻഹാജ് അക്കാദമിയുടെ പ്രിൻസിപ്പൽ
• ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ, സുന്നി വിദ്യഭ്യാസ ബോര്‍ഡ്, സഹ്‌റത്തുൽ ഖുർആൻ എന്നിവയിലെ ട്രൈനര്‍
• സഹ്‌റത്തുൽ ഖുർആനിൻ്റെ റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് അംഗം
• മീം അക്കാദമിയുടെ റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് അംഗം
• ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യയിലെ പാഠ്യപദ്ധതി, സിലബസ് ഡിസൈനിംഗ് കമ്മിറ്റി അംഗം
• ഇസ്‌ലാമിക് എജ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ പാഠ്യപദ്ധതി, സിലബസ് ഡിസൈനിംഗ് കമ്മിറ്റി അംഗം
• സഹ്‌റത്തുൽ ഖുറാൻ പാഠ്യപദ്ധതി, സിലബസ് ഡിസൈനിംഗ് കമ്മിറ്റി അംഗം
• മീം അക്കാദമിയിലെ കരിക്കുലം, സിലബസ് ഡിസൈനിംഗ് കമ്മിറ്റി അംഗം
സംഭാവനകളും പ്രവൃത്തികളും
അറബി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി 45-ലധികം പുസ്തകങ്ങൾ, അവയിൽ മിക്കതും ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ, സുന്നി വിദ്യഭ്യാസ ബോർഡ്, സഹ്‌റത്തുൽ ഖുർആൻ, ഹാദിയ കോഴ്‌സ് തുടങ്ങിയ വിവിധ സ്ട്രീമുകളിലെ സിലബസില്‍ പഠിപ്പിക്കപ്പെടുന്നു..
പ്രശസ്ത കൃതികൾ
• وسائل الوصول الى مدائح الرسول
• مدخل الى علم البلاغة
• شرح المعلقات السبع
• شرح النفائس الارتضية
• شرح تصريح المنطق
• سلسلة اللغة العربية
• براعم القرآن
• الدروس الأدبية
• فسائل العسول في مدح الرسول
ഓൺലൈൻ സേവനം
• സിം യൂട്യൂബ് ചാനലില്‍ കോടമ്പുഴ ബാവ മുസ്‌ലിയാരുടെ പ്രധാന കിതാബായ ഖുലാസതുല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി എന്ന കിതാബ് ക്ലാസ്സെടുക്കുന്നു.
• തിരുനബിﷺയുടെ സുന്നത്തുകളെ വളരെ ലളിതമായ രൂപത്തില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സുന്ന: ടോക്ക് സീരിസ് പൂർത്തിയാക്കി. 2022 സെപ്റ്റംബര്‍ 1 മുതല്‍ 2023 സെപ്റ്റംബര്‍ 1 വരെ 365 എപ്പിസോഡുകളിലായാണ്. നിര്‍വഹിച്ചത്. ◉TALK SERIES -01 മുഴുവൻ വീഡിയോകളും ലഭിക്കാൻ • Sunnah Talk, TALK SERIES -01