WATCH DEMO CLASS

ഖുലാസ ദർസ് ഓൺലൈൻ കോഴ്സിൽ ചേരും മുമ്പ് മനസ്സിലാക്കേണ്ട പ്രധാന വിഷയങ്ങൾ..

🔹മദ്‌റസാ പഠന കാലത്ത് വേണ്ടത്ര ശ്രദ്ധയോടെ പഠിക്കാൻ സാധിക്കാത്ത കർമ്മശാസ്ത്ര വിഷയങ്ങൾ ഇവിടെ ആധികാരികമായി മനസ്സിലാക്കാനും പഠിക്കാനും പ്രാവർത്തികമാക്കുവാനും സാധിക്കുന്നു.

🔹മസ്അലകൾ പഠിക്കുന്നതിനു പുറമെ അറബി ഭാഷ, ഇബാറത്ത്, പദങ്ങൾ എല്ലാം പ്രാഥമിക രൂപത്തിൽ മനസ്സിലാക്കി മുന്നോട്ട് പോകാൻ സാധിക്കുന്ന പഠന ശൈലി ഈ ദർസിലൂടെ സാധിക്കുന്നു.

🔹ഇനി കണ്ടതും കേട്ടതുമല്ല!. ഏത് ഘട്ടത്തിലും ഇബാറത്ത് സഹിതം മസ്അലകൾ പറഞ്ഞു കൊടുക്കാനും സമർത്ഥിക്കാനും സാധിക്കുന്നു. കോഴ്സ് പൂർത്തിയാകുമ്പോഴേക്കും അതിനുള്ള കരുത്ത് ലഭിക്കുന്നു.

🔹കർമ്മശാസ്ത്രത്തിൽ കേരളക്കരയിൽ വിരചിതമായി ലോകപ്രശസ്തി നേടിയ ആധികാരിക ഗ്രന്ഥമാണ് ഫത്ഹുൽ മുഈൻ. എന്നാൽ ആഴമേറിയ മസ്അലകളും ഇബാറത്തുകളും അറബിഭാഷയിൽ പ്രാവീണ്യമില്ലാത്തവർക്ക് എത്തിപ്പിടിക്കാൻ സാധിക്കില്ല. ആയതിനാൽ നഹ്‌വ് സർഫ് പഠനം നടത്തുന്ന മുതഅല്ലിമുകൾ ഈ കിതാബ് പഠിക്കുമ്പോൾ അതിനു മുമ്പേ ഏതൊരാൾക്കും പഠിക്കാൻ സാധിക്കുന്ന രൂപത്തിൽ വളരെ ലളിതമായാണ് കോടമ്പുഴ ബാവ മുസ്‌ലിയാർ ഖുലാസ തയ്യാർ ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് കുടുംബിനികൾക്ക് ഖുലാസ പഠനം ഇവിടെ പ്രസക്തമാകുന്നത്.

🔹വീട്ടുജോലിക്കാരാകട്ടെ പുറം ജോലിക്കാരാകട്ടെ വിദ്യാർത്ഥികളാകട്ടെ പ്രധാനമായും ‘സമയം കണ്ടെത്തുക’ എന്നതാണ് ഈ കോഴ്സ് വിജയകരമാക്കാനുള്ള പ്രധാന ഘടകം.

🔹ക്ളാസ്സുകളെല്ലാം പ്രീ റെക്കോർഡഡ് ആണെങ്കിലും സംശയ നിവാരണങ്ങൾക്ക് രണ്ട് ഓപ്ഷൻ ഉണ്ട്. ഒന്ന്, നിങ്ങൾക്ക് എപ്പോൾ സംശയം വന്നാലും ഉടനെ അത് ടെക്സ്റ്റായോ വോയ്‌സ് ആയോ ഗ്രൂപ്പിൽ ചോദിച്ചാൽ അഡ്മിൻസ് അത് ഉസ്താദിനു അയച്ചു ഉസ്താദിൽ നിന്ന് മറുപടി നിങ്ങൾക്ക് തിരിച്ചു അയച്ചു തരുന്നതാണ്. രണ്ട്, ആഴ്ചയിലുള്ള ഗൂഗിൾ മീറ്റാണ്. അതിലും നിങ്ങൾക്ക് ഉസ്താദിനോട് നേരിട്ട് ചോദിച്ചു സംശയ നിവാരണം നടത്താവുന്നതാണ്. 

🔹താഴെ വരുന്ന റജിസ്‌ട്രേഷൻ ഫോം പൂരിപ്പിച്ച ശേഷം ഖുലാസ ദർസ് അഡ്മിൻസ് നിങ്ങളെ കോൺടാക്ട് ചെയ്യും. അന്നേരം പെയ്‌മെന്റ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് റജിസ്‌ട്രേഷൻ കോഡ് നൽകുകയും ശേഷം നിങ്ങളുടെ റജിസ്ട്രേഷൻ കോഡ് വെച്ചുകൊണ്ട് ഒരു ജിമെയിൽ അക്കൗണ്ട് നിങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. ശേഷം അതിലേക്ക് chatwithsimmedia@gmail.com എന്ന അക്കൗണ്ടിൽ നിന്നും നിങ്ങൾക്ക് ടെസ്റ്റ് മെയിൽ വന്നാൽ അവിടെ Yes എന്ന് റിപ്ലൈ നൽകുക. ഇതോടെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. ശേഷം നിങ്ങളെ ഒഫീഷ്യൽ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ചേർക്കപ്പെടുകയും  ആ മെയിലിലേക്ക് നിങ്ങൾക്ക് ദർസ് ലിങ്ക് വരുന്നതാണ്.

🔹ഒരു ദർസ് ഏകദേശം ഒരു മണിക്കൂറോളം ഉണ്ടാകും. ഇത്തരത്തിലുള്ള 4 ദർസുകളാണ് ഒരു മാസത്തിൽ നിങ്ങൾക്ക് ലഭിക്കുക. ഒരു ദർസ് ശനിയാഴ്ച നിങ്ങൾക്ക് ലഭിച്ചാൽ അതിന്റെ വാലിഡിറ്റി 14 ദിവസമായിരിക്കും. ശേഷം ലഭിക്കുന്നതല്ല. ചുരുക്കത്തിൽ മൂന്ന് മാസത്തിൽ നിങ്ങൾക്ക് 12 ദർസുകൾ ലഭിക്കും. അപ്പോൾ ഒരു മർഹല പൂർത്തിയാകും.

🔹പഠനത്തിനായി ഒരുങ്ങുക. ഇത് ഓൺലൈൻ ക്ലാസ്സ് ആണല്ലോ എന്ന് കരുതി മറ്റെന്തെങ്കിലും ജോലികൾക്കിടയിൽ രണ്ടാം സ്ഥാനം നൽകികൊണ്ട് കേൾക്കാതിരിക്കുക. വൃത്തിയോടെ പൂർണ്ണ മനസ്സോടെ അദബോടെ ദർസ് പഠിക്കാൻ ഇരിക്കുക.

🔹ഖുലാസ കിതാബ് നിർബന്ധമായും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം. വീട്ടിലുള്ളത് ഉപയോഗപ്പെടുത്തുകയോ ഇല്ലെങ്കിൽ മറ്റുള്ളവരിൽ നിന്ന് സംഘടിപ്പിക്കുകയോ അതുമല്ലെങ്കിൽ വിദ്യാഭ്യാസ ബോർഡിൽ നിന്നോ ബുക്ക് സ്റ്റാളുകളിൽ നിന്ന് വാങ്ങുകയോ ചെയ്യാം. കിതാബില്ലാതെ പ്രസംഗം കേൾക്കുന്ന ശൈലിയിലുള്ള പഠനം ഇവിടെ ഇല്ല. പകരം കിതാബ് മുന്നിൽ വെച്ച് ഇബാറത്തും പദങ്ങളും ആശയങ്ങളും പഠിക്കുന്ന രീതിയാണ് നാ ഇവിടെ ഉദ്ദേശിക്കുന്നത്. ഒരു നിലക്കും കിതാബ് ലഭിക്കാത്തവർ അഡ്മിൻസുമായി ബന്ധപ്പെടുക. തപാൽ വഴി അയച്ചു തരുന്നതാണ്. ഒപ്പം ഒരു പുതിയ നോട്ട് പുസ്തകവും പേനയും ഉണ്ടായിരിക്കണം 

Scroll to Top